ശ്രീജിത്ത് രവി ചെയ്ത കുറ്റത്തിന് ഭാര്യയും മകനും അച്ഛനും എന്ത് പിഴച്ചു?

 

ശ്രീജിത്ത് രവി ചെയ്ത കുറ്റത്തിന് ഭാര്യയും മകനും അച്ഛനും എന്ത് പിഴച്ചു? നടൻ്റെ ലൈംഗിക വൈകൃതത്തിൻ്റെ പേരിൽ കുടുംബത്തിന് നേർക്ക് രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. എന്തിനാണ് ഇങ്ങനെ അനാവശ്യമായി കുടുംബാംഗങ്ങളെ കുറ്റം പറയുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ തന്നെ ഉയരുന്ന ചോദ്യം.

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് അറസ്റ് ചെയ്ത റിമാൻഡ് ചെയ്തത്. കേസില്‍ ശ്രീജിത്തിനെ 14 ദിവസത്തേക്ക് ആണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കു ന്നത്. കോടതി നടൻ്റെ ജാമ്യാപേക്ഷ തള്ളുകയാരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസ് ആണ് ശ്രീജിത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ നാലാം തിയതി വൈകിട്ടാ ണ് ശ്രീജിത്ത് രവി സ്കൂൾ കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നത്.

ടിജി രവിയുടെ മകനും പ്രമുഖ നടനും ആയ ശ്രീജിത്ത് രവി തൃശൂർ അയ്യന്തോളിൽ എസ് എൻ പാർക്കിനു സമീപം രണ്ട് ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റിലാവുന്നത്. സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയായതോടെ, നടനെതിരെയുള്ള വിമർശനങ്ങൾ നടൻ്റെ കുടുംബത്തിനു നേർക്കും തിരിയുകയായിരുന്നു. നടൻ്റെ ഭാര്യയെയും മകനെയും അച്ഛനെയും പോലും കണ്ണും പൂട്ടി ചിലർ അസഭ്യം പറയുകയായിരുന്നു. കമന്റുകളിൽ എന്തിടണമെന്നു അറിയാതെ കുടുംബത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായത്.

കുട്ടികൾക്ക് നേരെയുള്ള നഗ്നതാ പ്രദർശനത്തിൻ്റെ പേരിൽ ഇത് രണ്ടാം തവണയാണ് ശ്രീജിത്ത് രവി അറസ്റ്റിലാകുന്നത്. മുന്ന് ദിവസങ്ങൾക്ക് മുൻപ് തൃശ്ശൂരിലെ അയ്യന്തോളിലുള്ള പാർക്കിന് സമീപം എത്തിയ ഇയാൾ കുട്ടികളോട് പരസ്യമായി നഗ്നതാ പ്രദര്‍ശനം നടത്തുകയും, സെൽഫി എടുക്കാൻ ശ്രമിക്കുകയും ഉണ്ടായി. സംഭവ ശേഷം നടൻ കാറോടിച്ച് അതിവേഗതയിൽ പോവുകയായിരുന്നു.. ജൂലൈ നാലിനായിരുന്നു സംഭവം. പോലീസ് പരാതി കിട്ടിയതോടെ സിസിടിവി പരിശോധന നടത്തി, തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കൾ പരാതി കൊടുക്കുന്നതും, ശ്രീജിത്ത് അറെസ്റ്റിലാവുന്നതും.