ഓക്സിജൻ തീർന്നാൽ ഉടൻ ചെയ്യേണ്ടത്, മരണം ഒഴിവാക്കാം – മുൻ ശാസ്ത്രഞ്ജന്റെ നിർദ്ദേശം

കോവിഡ് പടർന്നു പിടിച്ചതിനുപിന്നാലെ മരണനിരക്കും വർദ്ധിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് നിന്ന് ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. ദില്ലിയിൽ ഗംഗാറാം ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 25 രോഗികൾ ഓക്ജിജൻ ലഭിക്കാതെ മരണപ്പെട്ടെന്ന വാർത്ത പുറത്തു വന്നിരുന്നു. ഓക്സിജൻ കിട്ടാതെയുള്ള മരണം അവിശ്വസനീയമാണെന്നും ഇത് ഉന്നത തലത്തിൽ അന്വേഷിക്കേണ്ടതാനെന്നും ഡി ആർ ഡി ഒ മുൻ ശാസ്ത്രഞ്ജനും മലയാളിയുമായ ഡി രാജ ഗോപാൽ കർമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 8 വർഷമായി ഓക്സിജൻ കൃതൃമിമമായി ഉപയോഗിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയും അത് പ്രകാരം ജീവിക്കുകയും ചെയ്യുന്ന അനുഭവസ്ഥൻ കൂടിയാണ്‌ ശാസ്ത്ര​ജ്ഞനായ ഡി രാജ ഗോപാൽ.

ഓക്സിജൻ ലഭിക്കാതെ പെട്ടെന്ന് ഒരു രോഗിയും മരിക്കാൻ ഇടവരരുത്. ഓക്സ്ജൻ കൊണ്ട് നില നിൽക്കുന്ന ഒരു മനുഷ്യ ശരീരം ശുദ്ധവായു കൊടുത്തും ജീവൻ നിലനിർത്താൻ സാധിക്കും. ഓക്സിജന്റെ ലഭ്യത തീർന്നെന്നും കണ്ടാൽ ഉടൻ തന്നെ ശുദ്ധവായു പമ്പ് ചെയ്യുന്നത് ഗൗരവമായി ആലോചിക്കണം. ഓക്സിജൻ തീർന്നു കഴിഞ്ഞാൽ രോഗിയിൽ നിന്നും ശ്വാസ തടസത്തിനു കാരണം ആകുന്ന ഓക്സിജൻ മാസ്ക് ഉടൻ നീക്കം ചെയ്യുക എങ്കിലും ചെയ്താൽ സ്വഭാവിക ശ്വാസ ഉച്ച്വാസം അല്പം എങ്കിലും ആ രോഗിക്ക് ലഭിക്കും. ഇത്തരത്തിലും പെട്ടെന്നുള്ള മരണം ഒഴിവാക്കാം.

ഓക്സിജൻ ലഭിച്ചാൽ പ്രവർത്തിക്കുന്ന ഏതൊരു ശ്വാസ കോശവും ശുദ്ധവായു കിട്ടിയാൽ അല്പം എങ്കിലും പ്രവർത്തിക്കും എന്നും ശുദ്ധവായുവുൽ 21 % ഓക്സിജൻ ഉണ്ട് എന്നും ആ ഓക്സിജൻ ശ്വാസ കോശത്തിനു ഉപയോഗിക്കാവുന്ന വിധമാണ്‌ മനുഷ്യ ശരീരം ഡിസൈൻ ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം കർമന്യീസിനോട് പറഞ്ഞു. മാത്രമല്ല നിലവിൽ വിലപ്പെട്ട ഓക്സിജൻ ആശുപത്രികളിൽ ഉപയോഗിക്കുന്നതിനിടെ 50 % പാഴായി പോവുകയാണ്‌. അതും തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു