26.85 ലക്ഷം അക്കൗണ്ടുകള്‍ക്ക് പൂട്ട് വീഴും: വാട്‌സാപ്പ്

രാജ്യത്ത് നിന്നുള്ള 26.85 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാട്‌സാപ്പ്. സെപ്റ്റംബറില്‍ ഇത് നടപ്പാക്കും. ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 8.72 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി. ഓഗസ്റ്റില്‍ 23.28 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. +91 ല്‍ തുടങുന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. 50 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള വലിയ ഡിജിറ്റല്‍പ്ലാറ്റഫോമുകള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഓരോ മാസവും പുറത്തിറക്കേണ്ടതുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐടി ചട്ടങ്ങള്‍ അനുസരിച്ച് ഇത് കൃത്യമായി ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ നിയമങ്ങള്‍ പ്രകാരം കമ്പനികളിലെ പരാതി പരിഹാര സംവിധാനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു ഗ്രിവന്‍സ് അപ്പല്ലറ്റ് കൗണ്‍സിലും രൂപീകരിക്കപ്പെടും. പരാതികളില്‍ കമ്പനികള്‍ സ്വീകരിച്ച നടപടികളില്‍ എതിര്‍പ്പുള്ളവര്‍ക്ക് ഈ അപ്പല്ലറ്റ് കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാനാവും. ദിവസങ്ങള്‍ക്ക് മുൻപാണ് സർക്കാർ ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്.

അതിനാൽ ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികളും അതിന് സ്വീകരിച്ച നടപടികളും സർക്കാരിനെ അറിയിക്കേണ ബാധ്യത ഡിജിറ്റല്‍പ്ലാറ്റഫോമുകള്‍ക്ക് ഉണ്ട്. സെപ്റ്റംബറില്‍ 666 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വാട്‌സാപ്പിന്റ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 23 എണ്ണത്തിനെതിരെ മാത്രമാണ് നടപടിയെടുത്തത്.