നിങ്ങളുടെ സ്വകാര്യതയിലേക്ക് ആര്‍ക്കുവേണമെങ്കിലും കടന്നു കയറാം, വാട്‌സ് ആപ്പ് ചാറ്റുകള്‍ സുരക്ഷിതമല്ല

കുറച്ചു ദിവസ്സങ്ങളായി വാട്ട്സ് ആപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞുനില്‍ക്കുന്നത് .വാട്ട്സ് ആപ്പിലെ ഗ്രൂപ്പ് ചാറ്റുകള്‍ ഗൂഗിള്‍ സേര്‍ച്ചില്‍ കണ്ടുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് വാട്ട്സ് ആപ്പ്‌ ഉപഭോതാക്കള്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചാവിഷയം ആയിരിക്കുന്നത് .ഇത്തരത്തില്‍ ഗൂഗിള്‍ സേര്‍ച്ച്‌ വഴി അജ്ഞാതരായ ആളുകള്‍ക്ക് എളുപ്പത്തില്‍ ഗ്രൂപ്പിലേക്ക് കടന്നുവരാമെന്നു ഇത് വാട്ട് സ് ആപ്പിനെ സുരക്ഷാവീഴ്ചയാണ് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത് .

എന്നാല്‍ നമ്മള്‍ ആദ്യം തന്നെ ഒരു കാര്യം മനസിലാക്കേണ്ടത് വാട്ട്സ് ആപ്പ് ചാറ്റുകള്‍ നിങ്ങളുടെ സ്വാകാര്യതയാണെന്നുള്ള ഒരു ധാരണ ആദ്യം തന്നെ മാറ്റേണ്ടതാണ് .വാട്ട്സ് ആപ്പ് ചാറ്റുകള്‍ സ്വാകാര്യതയും അല്ലെങ്കില്‍ സുരക്ഷയും നല്‍കുന്ന ഒന്നല്ല .വാട്ട്സ് ആപ്പിന് ഒരുപാടു പരിമിതികള്‍ ഉണ്ട് .നമ്മള്‍ ക്രിയേറ്റ് ചെയ്യുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ കൂടുതല്‍ ആളുകളെ എത്തിക്കുന്നതിന് വേണ്ടിയാണു വാട്ട്സ് ആപ്പ് തന്നെ ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ നല്‍കുന്നത് .ഇത്തരത്തില്‍ നല്‍കുന്ന ലിങ്കുകള്‍ നിങ്ങളുടെ മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴി നിങ്ങള്‍ക്ക് അയച്ചു നല്‍കാവുന്നതാണ് . എന്നാല്‍ ഇത്തരത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ലിങ്കുകള്‍ യൂസേഴ്സ് എത്തുന്നത് SEO അഥവാ സേര്‍ച്ച്‌ എന്‍ജിന്‍ ഒപ്ടിമൈസേഷന്റെ സഹായത്തോടെയാണ് .

അതുകൊണ്ടു തന്നെ ഈ ലിങ്കുകള്‍ ഗൂഗിളിന്റെ സെര്‍ച്ചില്‍ ഇന്റെക്‌സ്‌ ചെയ്യപ്പെടുന്നതുമാണ് .അതുകൊണ്ടാണ് നിങ്ങളുടെ ലിങ്കുകള്‍ സെര്‍ച്ചില്‍ പരസ്യമായി കാണപ്പെടുന്നത് .ഇത് വാട്ട്സ് ആപ്പിന്റെ ഒരു സുരക്ഷാവീഴ്ചയല്ല . കമ്പനിയുടെ തന്നെ തീരുമാനമാണ് .വാട്ട്സ് ആപ്പിലെ ചാറ്റുകള്‍ എന്‍ക്രിപ്പ്റ്റഡ് ആണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട .എന്നാല്‍ ഗ്രൂപ്പുകളില്‍ നിന്നുമുള്ള ചാറ്റുകള്‍ ഇത്തരത്തില്‍ പുറത്തുപോകുന്നതിനു സാധ്യതകള്‍ ഏറെയാണ് .