പാവകളോടുള്ള പ്രണയം മൂത്തപ്പോൾ യുവതിക്ക് യഥാർത്ഥ ബാർബിയാവണം, ഇതുവരെ ചെയ്തത് 82.81 ലക്ഷം രൂപയുടെ ശസ്ത്രക്രിയകൾ 

മിക്ക പെൺകുട്ടികളുടെയും കളികൂട്ടുകാരിയാണ് ബാർബി. ബാർബിയുടെ മുടി ചീകിയും മേക്കപ്പ് ഇട്ടു കൊടുത്തും പുത്തൻ ഉടുപ്പുകളണിയിച്ചും അവളോട് കൂടെ കളിച്ചും വളർന്ന പെൺകുരുന്നുകൾ ഏറെ. കളിപ്പാട്ട രംഗത്തെ രാജകുമാരി എന്നാണ് ബാർബിയെ പൊതുവെ അറിയപ്പെടുന്നത്. ഇപ്പോഴിതാ പാവകളോടുള്ള ഒരു യുവതിയുടെ ആരാധന അതിരു കടന്ന കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

‘യഥാർത്ഥ ജീവിതത്തിലെ ബാർബി ഡോൾ’ ആയാണ് ശ്രമിക്കുകയാണ്, ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിൽ നിന്നുള്ള ജാസ്മിൻ ഫോറസ്റ്റ് അതിനായി ഇതിനകം ഏകദേശം 82.81 ലക്ഷം രൂപ ചെലവഴിച്ചു. തന്റെ ജീവിതത്തെ മികച്ച രീതിയിൽ മാറ്റിമറിച്ചതായിട്ടാണ് യുവതി അവകാശപ്പെടുന്നത്. 18-ാം വയസ്സ് മുതൽ ഇതിനായുള്ള ശസ്ത്രക്രിയകൾ ചെയ്ത് വരുകയാണ് ജാസ്മിൻ.

സ്തന വളർച്ചയ്ക്കുള്ള ശസ്ത്രക്രിയയാണ് ആദ്യം ജാസ്മിൻ ചെയ്യുന്നത്. ഇപ്പോൾ 25 വയസ്സുള്ള ജാസ്മിൻ ഇതിനകം നിരവധി ശസ്ത്രക്രിയകൾ നടത്തി കഴിഞ്ഞു. ശസ്ത്രക്രിയകളിലൂടെയുള്ള മാറ്റത്തിലൂടെ തന്റെ ആത്മവിശ്വാസം കൂടിയെന്നും ആളുകളിൽ നിന്നും നല്ലഅഭിപ്രായമാണ് കിട്ടുന്നതെന്നും ജാസ്മിൻ അവകാശപ്പെടുന്നു.

രണ്ടാമത്തെ സ്തനവളർച്ചയ്ക്കുള്ള ശസ്ത്രക്രിയ 24ാം വയസ്സിൽ അവൾക്ക് നടത്തി. വയറ്, കൈകൾ, തുടകൾ, താടി, മുഖം എന്നിവിടങ്ങളിൽ വാസർ ലിപ്പോസക്ഷൻ നടത്തിയിരിക്കുന്നു.. റിനോപ്ലാസ്റ്റിയിലൂടെ മൂക്ക് ചെറുതാക്കി എടുത്തു. നെറ്റി ചെറുതാക്കി. തുടങ്ങി നിരവധി പരീക്ഷണങ്ങൾ ജാസ്മിൻ തന്റെ ശരീരത്തിൽ നടത്തിക്കഴിഞ്ഞു.