‘പത്ത് രൂപ മേടിക്കുമ്പോൾ രണ്ട് രൂപയുടെയെങ്കിലും പണിയെടുക്കണം.’ നൂറിൻ പറഞ്ഞു പറ്റിച്ചു.

 

നൂറിൻ ഷെരീഫിന് എതിരെ ആരോപണവുമായി ‘സാന്റാക്രൂസി’ന്റെ സംവിധായ കനും നിർമാതാവും രം​ഗത്ത്. പുതിയ ചിത്രമായ ‘സാന്റാക്രൂസി’ന്റെ പ്രൊമോഷൻ പരിപാടികളിൽ താരം പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്തുന്നില്ലെന്നാണ് അവർ ആരോപിക്കുന്നത്.

‘ചോദിച്ച പൈസ കൊടുത്തു. പ്രൊമോഷന് വരാമെന്ന് പറഞ്ഞിരുന്നു. പത്ത് രൂപ മേടിക്കുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാർത്ഥത കാണിക്കണം അതല്ലെ മനസാ ക്ഷി’. പണം വാങ്ങിയിട്ടും നൂറിൻ പ്രൊമോഷനു എത്തിയില്ലെന്നും വിളിച്ചാൻ ഫോൺ എടുക്കുന്നില്ലെന്നും നിർമ്മാതവ് രാജു ഗോപി പറഞ്ഞു.

‘ഒരു മസേജ് ഇട്ടാൽ മറുപടിയില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല’. ‘എന്നെ ഓർത്തിട്ടാ ണോ അത്രയും കോടി മുടക്കിയത്’ എന്നാണ് ഡയറക്ടറോട് ചോദിച്ചത്.’ നിർമ്മാതാവ് പറഞ്ഞു. നൂറിൻ ഇല്ലാത്തിന്റെ പേരിൽ പല പരിപാടികളും നഷ്ടപ്പെട്ടതായി സംവിധാ യകൻ ജോൺസൺ ജോൺ ഫെർണാണ്ടസ് പരിതപിക്കുന്നു.