‘ഞങ്ങൾക്ക് ആര് കൊടി പിടിക്കും?’ എന്ത് കൊണ്ട് സമരം.?

തിരുവനതപുരം/ രാജ്യത്തെ ചെറുപ്പക്കാർ മുഴുവൻ പ്രബുദ്ധരായാൽ ഞങ്ങൾക്ക് ആര് കൊടി പിടിക്കും? ഞങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ വിഭാവനം ചെയ്യുന്ന സമരക്കളത്തിലേക്ക് അവർ വരാതെ ആവില്ലേ? അവർ നല്ല പൗരന്മാരായി മാറിയാൽ ഞങ്ങൾക്ക് രാഷ്ട്രീയ ഗോദായിലിറക്കാൻ കൂലി തൊഴിലാളികളെ കിട്ടാതാകില്ലേ? അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ഈ ചോദ്യങ്ങളിൽ നിന്നാണ് ഉയർന്നു വരുന്നത്.

കോൺഗ്രസിനേയും ഇടത് പക്ഷപാർട്ടികളെയും അഗ്‌നിപഥ് സൃഷ്ട്ടിക്കുന്ന തലവേ ദന ഇതാണ്. “പിന്നെ ഞങ്ങൾക്ക് ആര് കൊടി പിടിക്കും?’ രാഷ്ട്രീയ പാർട്ടികളുടെ മുഴുവൻ വയറ്റത്തടിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. അതിനാലാണ് അഗ്‌നിപഥ് പദ്ധതിയെ അവർക്ക് കണ്ണുമടച്ച് എതിർക്കേണ്ടി വരുന്നത്. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ അച്ചടക്കവും പൗര ബോധവുമുള്ളവരായി തീരുമെന്നാണ് അവരെ കുഴക്കുന്നത്.

രാജ്യത്ത് കോൺഗ്രസ് വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രം ബാക്കിയായിരി ക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. വിപ്ലവത്തിന്റെ പേരിൽ വീരവാദങ്ങൾ മുഴക്കി വന്ന ഇടത് പക്ഷ വിപ്ലവപാർട്ടികളാവട്ടെ കേരളത്തിൽ മാത്രം ബാക്കിയായി. വിദ്യാർത്ഥികളും യുവാക്കളുമാണ് കമ്മ്യൂണിസ്റ് പാർട്ടികളുടെ കരുത്ത്. രാജ്യ സ്നേഹവും, രാഷ്ട്ര ബോധവും, അച്ചടക്കവും ഉള്ള യുവാക്കളെ കൂടുതൽ സൃഷ്ടിക്കപെട്ടാൽ ഇടത് പാർട്ടികളുടെ ജീവന് തന്നെ ഭീക്ഷണിയാവുമത്.

അവർക്ക് വേണ്ടി കൊടി പിടിക്കാനും, ജാഥ നയിക്കാനും, തെരുവിലിറങ്ങി ബസ്സും ട്രെയിനും കത്തിക്കാനും, കല്ലെറിയാനും, കൊലവിളിക്കാനും ഒക്കെ ആരെയും കിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന രക്തസാക്ഷികളെ കിട്ടാതാകും. രാഷ്ട്രീയ ഗുണ്ടകളെ കിട്ടാതാവും. ഇത് അവരുടെ കണക്ക് കൂട്ടലുകൾ തകർക്കും. ഇടത് പക്ഷ യുവജനപ്രസ്ഥാനങ്ങളുടെ ജീവനുതന്നെ ഭീക്ഷണിയാവുമത്. ഇക്കാര്യങ്ങളാൽ അഗ്നിവീർ തെരഞ്ഞെടുപ്പിനേയും പദ്ധതിയെയും അവർക്ക് എതിർത്തേ മതിയാകൂ. ഇതിനാലാണ് പദ്ധതിക്കെതിരെയുള്ള സമരം അവർക്ക് ഒരു രാഷ്ട്രീയ അജണ്ടയായി കാണേണ്ടി വരുന്നത്.

അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായ അഗ്നിവീർ ഭടന്മാർ നാല് വർഷം സേവനം കഴിഞ്ഞു മടങ്ങി വരുമ്പോൾ അവർക്ക് ജീവിത സുരക്ഷാ ഉറപ്പാക്കാൻ 12 ലക്ഷം രൂപ വരെയാണ് സർക്കാർ നൽകുക. സൈന്യത്തിൽ കൂടുതൽ ചെറുപ്പക്കാരെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മോഡി സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്.

നിലവിൽ പ്രതിവർഷം ഏതാണ്ട് 17,600 പേർ വിരമിക്കൽ പ്രായം പൂർത്തിയാക്കാതെ തന്നെ സേന വിടുകയാണ്. സൈന്യത്തെ കൂടുതൽ ചെറുപ്പമാക്കാനാണു പദ്ധതിയെന്നു സൈനിക തലവന്മാർ നിലപാട് ആവർത്തിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. പട്ടാളക്കാരിൽ വലിയൊരു സംഖ്യയും അവരുടെ മുപ്പതുകളിലാണെന്നും പ്രായമെന്ന ഘടകം ആശങ്ക നൽകുന്നുവെന്നും കാർഗിൽ യുദ്ധ അവലോകന സമിതി നൽകിയ റിപ്പോർട്ട് ശ്രദ്ധേയമാണെന്നതും ഈ അവസരത്തിൽ കണക്കിലെടുക്കേണ്ടതുണ്ട്.