ലോക്ക് ഡൗൺ കാലത്ത് കറങ്ങി നടന്ന ഭർത്താവിന് ഭാര്യ കൊടുത്ത പണി

മൂവാറ്റുപുഴ: കൊറോണ വൈറസ് വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ലോക് ഡൗൺ ഇനിയും അവസാനിച്ചിട്ടില്ല. ഏവരും ഇതിന് പിന്തുണ നൽകി വീടുകളിൽ ഒതുങ്ങി കൂടുക ആണ്. എന്നാല് ഇതിനിടയിൽ ചിലർ അനാവശ്യം ആയി പുറത്ത് ഇറങ്ങി കറങ്ങി നടക്കുന്നുണ്ട്. ഇത്തരക്കാരെ പോലീസ് പിടി കൂടുന്നും ഉണ്ട്. എന്നാല് ഇപ്പൊൾ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കാതെ വാഹനവുമായി കറങ്ങി നടന്നാല് നാട്ടുകാരും പോലീസും മാത്രം അല്ല സ്വന്തം ഭാര്യ പോലും പണി തരും. ഇത്തരത്തിൽ ഒരു സംഭവം ആണ് ഇപ്പൊൾ പുറത്ത് എത്തുന്നത്.

മൂവാറ്റുപുഴയിൽ ആണ് രസ്കരവും അല്പം ആശങ്ക ജനകവും ആയ സംഭവം ഉണ്ടായത്. ലോക് ഡൗൺ നിയന്ത്രണം പാലിച്ച് വീട്ടിൽ ഭറയക്ക്‌ ഒപ്പം ഇരിക്കാതെ മാതാ പിതാക്കളുടെ സുഖ വിവരം അന്വേഷിക്കാൻ തറവാട്ടിലേക്ക് പോകുന്ന യുവാവിനെ പോലീസ് പൊക്കി. ഒടുവിൽ ആണ് വ്യക്തമായത് പരാതിക്കാരി യുവാവിന്റെ സ്വന്തം ഭാര്യ തന്നെ ആണെന്ന്.

യുവാവിന്റെ വിവരം ഭാര്യ വിളിച്ച് പോലീസിനോട് പറയുക ആയിരുന്നു. ഇയാളെ കുറിച്ച് വിശദമായി ആന്വേഷിച്ചപ്പോൾ ആണ് പരാതിക്കാരി യുവാവിന്റെ ഭാര്യ തന്നെ ആണെന്ന് പോലീസിന് വ്യക്തം ആയത്. തുടർന്ന് ഭാര്യയുമായി പോലീസ് ഒത്ത് തീർപ്പിന് ശ്രമിച്ചു. എന്നാല് പരാതി പിൻവലിക്കാനും നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ യുവതി തയ്യാർ ആയില്ല. ‘മാതാപിതാക്കളെ കാണാൻ പോകുന്നതു മാത്രമല്ല പ്രശ്നം, ദിവസവും ഉള്ള യാത്രയിൽ അയാൾക്ക് രോഗം ബാധിച്ചാൽ ഞാനും അനുഭവിക്കണമല്ലോ’ എന്നായിരുന്നു പൊലീസിനോടു ഭാര്യ പറഞ്ഞത്. എന്തായാലും ഭർത്താവിനോട് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച എട്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍നിന്ന് അഞ്ചുപേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാലുപേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍നിന്നും വന്നതാണ്.

കണ്ണൂര്‍,കാസര്‍കോട്‌ ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാലുപേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ടുപേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.