ഭർത്താവ് ഭാര്യയേ 2 ലക്ഷം രൂപക്ക് സെക്സ് റാകറ്റിനു വിറ്റു, ജയിലിൽ നിന്ന് രക്ഷിച്ചത് പ്രധാനമന്ത്രി

ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ കൂടെ താമസിപ്പിക്കാൻ ഭാര്യയെ സെക്സ് റാക്കറ്റിന് വിൽപ്പന നടത്തി അബുദാബിയിൽ എത്തിച്ച യുവതി രക്ഷപ്പെട്ടത് അതിസാഹസികയി, അബുദാബി ജയിലിൽ 9 മാസം ജയിലിൽ കഴിഞ്ഞ സ്ത്രീയേ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിക്ക് പല തവണ കത്തും അപേക്ഷയും അയച്ചിട്ടും മറുപടി ഇല്ലാതെ വന്നപ്പോഴാണ്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗീത സമീപിക്കുന്നത്. തുടർന്ന് നടപടികൾ ഉണ്ടായത് അതിവേഗത്തിലായിരുന്നു. അബുദാബി ജയിലിലിലേക്ക് ദില്ലിയിൽ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടു.

ധർമ്മടംകാരനായ സുനിൽ കുമാർ ആണ്‌ ഭർത്താവ്, മറ്റൊരു സ്ത്രീയേ വിവാഹം കഴിക്കാൻ സ്വന്തം ഭാര്യയേ അബുദാബിയിലെ സെക്സ് റാകറ്റിനു 2 ലക്ഷം രൂപയ്ക്ക് വില്ക്കുകയായിരുന്നു. ഇതിന്റെ പണവും സുനിൽ കുമാർ കൈപറ്റി. വേശ്യാ വൃത്തിക്ക് വഴങ്ങാത്തതിനാൽ ഗീതയേ കാലുകൾ കെട്ടി മുറുക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഷാർജ പോലീസിന്റെ എമേർജൻസി നമ്പർ അറിയാവുന്നതിനാലായിരുന്നു ഗീത രക്ഷപെട്ടത്. ഷാർജ് പോലീസിനെ വിളിച്ചപ്പോൾ അവർ കാര്യം അബുദാബി പോലീസിനെ അറിയിച്ചു. സെക്സ് റാക്കറ്റ് കേന്ദ്രം വളഞ്ഞ് അബുദാബി പോലീസ് ഗീതയെ പൂട്ടിയിട്ട മുറി വെടിവയ്ച്ച് വാതി തകർത്ത് ഉള്ളിൽ കയറുകയായിരുന്നു. ഗീതയെ സെക്സ് റാക്കറ്റിന് വിൽപ്പന നടത്തി

അബുദാബിയിൽ പോയ സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന 40 പവൻ സ്വർണവും, കേളകത്ത് ഇവർക്ക് കുടുംബസ്വത്തായി കിട്ടിയ സ്ഥലം വിറ്റ വകയിൽ ഉണ്ടായിരുന്ന 35 ലക്ഷം രൂപയും ഈ സ്ത്രീ ഭർത്താവിനെ ഏൽപ്പിച്ചിരുന്നു. ഇതെല്ലാം ഇപ്പോൾ ഭർത്താവ് എടുത്തുകൊണ്ട് പോയി. ഗീതയുടെ പണം കൊണ്ട് വാങ്ങിയ വാഹനവും സുനിൽ കുമാർ കൊണ്ടുപോയി. സുനിൽകുമാർ ഇതിനുമുമ്പും മറ്റു പല സ്ത്രീകളേയും വിവാഹ വാഗ്ദാനം നൽകി കൂടെ നിർത്തുകയും സുനിൽ കുമാറിൻറെ ഉപയോഗത്തിനു ശേഷം സെക്സ് റാക്കറ്റിന് വിൽപ്പന നടത്തിയിട്ടുള്ളതായും ​ഗീത പറയുന്നു. ജയിൽമോചിതനായ നാട്ടിൽ തിരികെയെത്തിയ ഗീത ഭർത്താവിനെ തിരഞ്ഞു എങ്കിലും ഭർത്താവ് ഇവരെ കൂടെ കൂട്ടാൻ തയ്യാറായില്ല. തുടർന്ന് ഭർത്താവിൻ്റെ വീട്ടിലെത്തിയ ഗീതയെ ഭർത്താവും സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു