ഭാര്യമാരെ വെച്ച് മാറല്‍, വീഡിയോ പകര്‍ത്തി; ഒടുവില്‍ സംഭവിച്ചത്

അപരിചിതരുമായി നിരന്തരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്ന് പരാതിയുമായി ഭാര്യ . 46 കാരനായ ഭര്‍ത്താവിനെതിരെ പരാതിയപുമായി രംഗത്തെത്തിയത് 39 വയസ്സുള്ള ഭാര്യയാണ്. ഭര്‍ത്താവിനും മറ്റ് മൂന്ന് പേര്‍ക്കും എതിരെയാണ് ഭാര്യ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. അമ്മയ്ക്ക് ഒപ്പം എത്തിയാണ് ഭാര്യ പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെ സാംത നഗര്‍ പോലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്.

2017 ജുലൈയിലാണ് യുവതിയുടെ ഭര്‍ത്താവും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് ഭാര്യമാരെ വച്ചുമാറാന്‍ തീരുമാനിച്ചത്. സംഭവം നടക്കുമ്പോള്‍ മറ്റുള്ളവരുടെ ഭാര്യമാരും ഉണ്ടായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ തന്നെ താന്‍ ഇതിന് തയ്യാറല്ല എന്ന് യുവതി ഭര്‍ത്താവിനെ അറിയിച്ചു. താന്‍ ഇക്കാര്യം വീട്ടുകാരോട് പറയുമോ എന്ന് അയാള്‍ ഭയപ്പെട്ടു. ഒരിക്കല്‍ ഭാര്യയെ വച്ചുമാറിയ മറ്റൊരവസരത്തില്‍ ഇയാള്‍ അതിന്റെ വിഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ പരാതിയില്‍ പറയുന്നു.

സ്ത്രീ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവര്‍ പറഞ്ഞത് അനുസരിച്ച് ഇവരുടെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് ഇത്തരത്തിലുള്ള സുഹ#ൃത്തുക്കളെ ലഭിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണെന്ന് വ്യക്തമായി എന്ന് പരാതിക്കാരിയുടെ അഭിഭാഷകയായ സ്വപ്‌ന കൊഡെ പറഞ്ഞു.

സംഭവത്തില്‍ പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഭര്‍ത്താവിനെ ഡിസംബര്‍ 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിടാനും ഉത്തരവു നല്‍കി.

അതേസമയം മറ്റൊരു സംഭവത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ പരസ്ത്രീകളുമായി ഭര്‍ത്താവിന് അടുപ്പം കൈയ്യോടെ യുവിതി പിടകൂടി. ഇതോടെ ഭാര്യയ്ക്ക് അബുദാബി കുടുംബ കോടതി വിവാഹമോചനം നല്‍കുകയും ചെയ്തു. കാരണം ഭാര്യ തന്നെയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിനെ കുടുക്കിയത്. ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. എന്നാല്‍ ഭാര്യയാണെന്ന് അറിയാതെ യുവതിയോട് ഇയാള്‍ ചാറ്റ് ചെയ്യുകയും ഒരുമിച്ച് കിടക്ക പങ്കിടാന്‍ ക്ഷണിക്കുകയുമായിരുന്നു. തുടര്‍ന്ന് കുടുംബകോടതിയെ സമീപിച്ച 30വയസുകാരിയായ യുവതി ചാറ്റിന്റെ വിശദാംശങ്ങള്‍ ഹാജരാക്കി. യുവതിക്ക് കോടതി വിവാഹ മോചനവും അനുവദിച്ചു. മാത്രമല്ല യുവതിക്ക് വീട് വെച്ച് കൊടുക്കണമെന്നും പ്രതിമാസ ചിലവിന് തുക നല്‍കണമെന്നും യുവാവിന് കോടതി നിര്‍ദേശവും നല്‍കി.

ഒരു രാത്രി ഭര്‍ത്താവുമായി ടിവി കാണുന്ന സമയത്ത് ഭാര്യ തന്റെ വ്യാജ അക്കൗണ്ടുവഴി ചാറ്റിംഗ് ആരംഭിച്ചു. ഭര്‍ത്താവിന്റെ പ്രതികരണങ്ങള്‍ അടുത്ത റൂമില്‍ നിന്നും ഭാര്യ നിരീക്ഷിച്ചു. ഒടുവില്‍ ഡേറ്റിംഗ് നടത്താന്‍ ഭാര്യ നിര്‍ദേശം വച്ചപ്പോള്‍ അതിന്റെ സമയവും തിയതിയും അയാള്‍ ഭാര്യയോട് പറഞ്ഞു. ഇതോടെ ഭാര്യ ഇയാള്‍ക്ക് മുന്നിലെത്തി ഇയാളോട് എല്ലാം വെളിപ്പെടുത്തുകയും ചെയ്തു . ഭര്‍ത്താവിനെ പരസ്ത്രീകള്‍ക്കൊപ്പം കണ്ടതായി സുഹൃത്ത് യുവതിയെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. മണിക്കൂറുകളോളം സോഷ്യല്‍ മീഡിയകളില്‍ ചിലവഴിക്കുന്ന യുവാവ് ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരാതിരിക്കുന്നതും കൂടി പതിവായതോടെയാണ് യുവതി കാര്യമായി അന്വേഷിച്ചത്. തുടര്‍ന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിന്റെ സൗഹൃദങ്ങള്‍ യുവതി മനസിലാക്കിയത് .