എക്‌സിറ്റ് പോളിനു പിന്നാലെ ബിജെപിയിലേക്ക് പോകാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപിക്ക് അനുകൂലമായി വന്നതിനാല്‍ കോണ്‍ഗ്രേസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നു,. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോഷന്‍ ബെയ്ഗാണ് വേണ്ടിവന്നാല്‍ പാര്‍ട്ടി വിട്ട് ബിജെപിയുമായി കൈകോര്‍ക്കുമെന്ന സൂചന നല്‍കിയത്.

മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചെന്നാണ് റോഷന്‍ ബെയ്ഗ് പറയുന്നത്. മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മാത്രമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്നും ബെയ്ഗ് ചൂണ്ടിക്കാട്ടി. സിദ്ധരാമയ്യ , കെ സി വേണുഗോപാല്‍ എന്നിവരെ നിശിതമായി വിമര്‍ശിച്ച ഇദ്ദേഹം ഒരാവശ്യം വന്നാല്‍ മുസ്ലീം സമുദായം എന്‍ഡിയയുമായി കൈകോര്‍ക്കുമെന്നും വ്യക്തമാക്കി.

കെസി വേണുഗോപാല്‍ ബഫൂണാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാര്യമോര്‍ക്കുമ്പോള്‍ ദു:ഖമുണ്ടെന്നും ബെയ്ഗ് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് അപമാനത്തോടെ പാര്‍ട്ടിയില്‍ തുടരനാകില്ലെന്നും പാര്‍ട്ടി വിടേണ്ട സാഹചര്യം വന്നാല്‍ അത് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്്യക്തമാക്കി. ഒരു പാര്‍ട്ടിയോടോ് മാത്രംം കൂറു കാണിക്കേണ്ട കാര്യമില്ലെന്നും ആര് സ്‌നേഹത്തോടെ സമീപിക്കുന്നുവോ അവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ബെയ്ഗ് വ്യക്തമാക്കി.