റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഫ്‌ളാറ്റുകള്‍ നല്‍കില്ല; അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്രം

ന്യൂഡല്‍ഹി. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ഡല്‍ഹിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കും വരെ നിയമപരമായി തടങ്കലില്‍ പാര്‍പ്പിക്കും.

നിലവിലുള്ള പ്രദേശം തടങ്കല്‍ പാളയമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വളരെ പെട്ടന്ന് തന്നെ അതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

അതേസമയം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ താമസ സൗകര്യം ഒരുക്കുമെന്ന് നേരത്തെ കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ബക്കര്‍വാല പ്രദേശത്ത് ഫ്‌ളാറ്റുകള്‍ നല്‍കുമെന്നും പോലീസ് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റോഹിംഗ്യന്‍ മുസ്ലിമുകള്‍ നിലവിലുള്ള സ്ഥലത്തുതന്നെ തുടരുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി ഡല്‍ഹി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.