നടി പ്രിയങ്ക സംവിധായകനെ ആദ്യം ഒന്നടിച്ച് പിന്നെ മടങ്ങി വന്ന് വീണ്ടും തല്ലി, തിരകഥാകൃത്ത് പ്രവീൺ ഇറവങ്കര

കനൽപൂവ് ലൊക്കേഷനിൽ സംവിധായകനെ തല്ലിയ നടി ചിലങ്കയുടെ നീക്കം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി ചിലങ്ക സംവിധായകൻ ടി എസ് സജിയേ തല്ലി എന്നത് നേരാണ്‌. അടി നടന്നു. ഞാൻ ആ സംഭവം കണ്ട ആളാണ്‌. എന്നാൽ പുറത്ത് പ്രചരിക്കുന്നത് പോലെ ചിലങ്കയെ പിടിക്കുകയോ ലൈംഗീകമായ യാതോരു ആക്രമണവും നടന്നിട്ടുമില്ലെന്ന് സീരിയലിന്റെ തിരകഥാ കൃത്ത് കർമ്മ ന്യൂസിനോട് പറഞ്ഞു.

ചിലങ്ക ഇതേ സീരിയലിൽ മാസങ്ങളായി മാനസീകമായ പീഢനങ്ങൾക്കും ടോർച്ചറിങ്ങിനും വിധേയമാവുകയായിരുന്നു. ടി.എസ് സജി എന്ന സംവിധായകൻ ചിലങ്കയേ മാന്യമായ അവസരങ്ങളും പരിഗണനയും നല്കാത അവഗണിച്ചു. മാത്രമല്ല നടി ചിലങ്ക സംസാരിക്കുന്നത് അവർ അറിയാതെ അംബിളി ദേവി റെക്കോഡ് ചെയ്ത് പുറത്ത് പ്രചരിപ്പിച്ചതും വിവാദമായിരുന്നു. ചിലങ്കയോട് സംസാരത്തിൽ മോശമായി സംവിധായകൻ പെരുമാറിയതാണ്‌ തല്ലാൻ കാരണം എന്ന് പറയുന്നു. മോശമായ വാക്കുകൾ ഉപയോഗിച്ചതിനു ആദ്യം സംവിധായകന്റെ മുഖത്ത് അടിക്കുകയായിരുന്നു. തുടർന്ന് പിന്തിരിഞ്ഞ് നടന്നപ്പോൾ സംവിധായകൻ ചിലങ്കയേ വ്യക്തിപരമായി ആക്ഷേപിച്ച് ചീത്ത വിളിച്ചു.

ഈ സമയത്ത് വീണ്ടും സഹിക്കാൻ ആകാതെ നടി ചിലങ്ക വന്ന വീണ്ടും അടിയും ചവിട്ടും കൊടുത്തു എന്നും സംവിധായകൻ നിലത്ത് വീണു എന്നുമാണ്‌ പറയുന്നത്. എന്തായാലും സെറ്റിൽ നടി ചിലങ്കക്ക് എതിരേ ലൈംഗീകമായ അതിക്രമങ്ങൾ ഉണ്ടായിട്ടില്ല. ചീത്ത വിളിയും മോശമായ വാക്കുകൾ ഉപയോഗിച്ചതും അവസരങ്ങൾ നിഷേധിച്ച് ടോർച്ചർ ചെയ്തതും മാനസീകമായി ഉപദ്രവിക്കുന്നതും ആയിരുന്നു സംഘർഷത്തിലേക്ക് നയിച്ചത്. സെറ്റിൽ എല്ലാവരും മാത്രമല്ല ചാനലും നടി പ്രിയങ്കക്ക് ഒപ്പമാണുള്ളത്. പ്രിയങ്ക ആവശ്യപ്പെട്ടത് എല്ലാം ചെയ്ത് നല്കിയിട്ടും ഉണ്ട്. അങ്ങിനെയാണ്‌ സംവിധായകൻ തല്ല് വാങ്ങിയിട്ടും പുറത്ത് പോകേണ്ടി വന്നതും.മലയാളം സീരിയിൽ ഫെർട്ടേണിറ്റിയിലെ അംഗമായി സംഗീത മോഹൻ ഉൾപ്പടെയുള്ളവർ നേടിക്കൊപ്പമാണ്.