എന്തുകൊണ്ട് 2000ത്തിന്റെ നോട്ടുകൾ പിൻവലിക്കുന്നു? റിസർവ് ബാങ്ക് പറയുന്നത്

2000 രൂപയുടെ നോട്ടുകൾ പിൻ വലിച്ചത് വളരെ പെട്ടെന്നുള്ള അറിയിപ്പായിരുന്നു. കാരണങ്ങൾ അക്കമിട്ട് നിരത്തുകയാണ്‌ ധനകാര്യ വിദഗ്ദർ. ഇന്ത്യൻ കറൻസി അച്ചടിക്കുന്നത് പേപ്പറിൽ ആണ്‌. അതായത് വിദേശ രാജ്യങ്ങൾ പ്ളാസ്റ്റിക് നോട്ടുകളാണ്‌ ഇറക്കുന്നത്. ഇന്ത്യയിൽ പേപ്പർ നോട്ട് ഇറക്കുന്നതിനാൽ കള്ള നോട്ട് അടിക്കുന്നവർക്ക് വ്യാജമായ നോട്ട് ഇറക്കാൻ എളുപ്പമാണ്‌.

എന്തുകൊണ്ട് 2000ത്തിന്റെ നോട്ടുകൾ പിൻ വലിക്കുന്നു? റിസർവ് ബാങ്ക് പറയുന്നത്

2016 നവംബറിൽ ആർബിഐ ആക്ട്, 1934 സെക്ഷൻ 24(1) പ്രകാരം എല്ലാ 500 രൂപയുടെയും നിയമപരമായ ടെൻഡർ പദവി പിൻവലിച്ചതിന് ശേഷം 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് ഇറക്കുകയായിരുന്നു.1000 നോട്ടുകളും അന്ന് നിരോധിച്ചിരുന്നു.പകരം പെട്ടെന്ന് നോട്ടുകൾ വിപണിയിലേക്ക് എത്തിക്കണമായിരുന്നു.അതിനായി കൂടുതൽ മൂല്യം ഉള്ള 2000ത്തിന്റെ നോട്ടുകൾ അച്ചടിച്ച് ഇറക്കി.മതിയായ അളവിൽ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ലഭ്യമാവുകയും ചെയ്തതോടെ 2018-19ൽ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. 2018നു ശേഷം 2000ത്തിന്റെ നോട്ട് അച്ചടിച്ചിട്ടില്ല.2000 രൂപ മൂല്യമുള്ള നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയത്4-5 വർഷത്തെ കണക്കാക്കിയ ആയുസ്സിന്റെ അവസാനത്തിലാണ് ഇപ്പോൾ എല്ലാ 2000ത്തിന്റെ നോട്ടുകളും.മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളുടെ സ്റ്റോക്ക് പൊതുജനങ്ങളുടെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്തമായി ഇപ്പോൾ റിസർവിൽ ധാരാളം ഉണ്ട്.മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ “ക്ലീൻ നോട്ട് പോളിസി” അനുസരിച്ച്, പ്രചാരത്തിൽ നിന്ന് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചു.

ഇതാണ്‌ റിസർവ് അധികാരികൾ പ്രാഥമിക കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ വിശദാംശങ്ങൾ വരാനിരിക്കുന്നതേ ഉള്ളു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ധനകാര്യ മന്ത്രിയും പ്രധാനമന്ത്രിയും തികഞ്ഞ മൗനത്തിലാണ്‌. മുമ്പ് നോട്ട് നിരോധിച്ചത് പ്രധാനമന്ത്രി ആയിരുന്നു എങ്കിൽ ഇപ്പോൾ റിസർവ് ബാങ്കാണ്‌.

രാജ്യത്ത് ഏറ്റവും അധികം കള്ള നോട്ടും കള്ള പണവും സമാഹരിച്ചിരിക്കുന്നത് 2000ത്തിന്റെ കറൻസിയിലാണ്‌. കുഴല്പണമായും കള്ളപണമായും നോട്ടുകൾ രഹസ്യ കേന്ദ്രങ്ങളിൽ കുന്നുകൂടി വയ്ച്ചിരിക്കുന്നത് 2000ത്തിന്റെ നോട്ടിലാണ്‌. ഇനി 2000ത്തിന്റെ നോട്ടുകൾ പിൻ വലിക്കുമ്പോൾ ഇവയെല്ലാം മാറ്റുവാൻ ബാങ്കിൽ നേരിട്ട് ചെല്ലണം. കള്ള നോട്ടുകാർ ആരും ബാങ്കിൽ എത്തില്ല

ഉദാഹരണം നിങ്ങളുടെ കൈയ്യിൽ 10 ലക്ഷം രൂപയുടെ 2000ത്തിന്റെ നോട്ട് ഉണ്ടായി എന്നിരിക്കട്ടെ. ആ നോട്ടുകളുമായി ബാങ്കിൽ ചെല്ലുമ്പോൾ 2 കടംമ്പകൾ കടക്കണം. 1-ഒന്നാമതായി നോട്ടുകൾ ഒറിജിനൽ എന്ന പരീക്ഷ പാസാകണം. അവിടെ പരാജയപ്പെട്ടാൽ നേരിട്ട് ജയിലിലേക്ക് വിലങ്ങിട്ട് കൊണ്ടുപോകും. 2- രണ്ടാമത്തേ പരീക്ഷ എങ്ങിനെ ഇത്രയും പണം കൈവശം വന്നു. അതിന്റെ നികുതി അടച്ചിട്ടുണ്ടോ..കണക്ക് കാണിക്കാൻ ആകാതെ വന്നാലും ജയിൽ തന്നെ

കള്ളപണം ഏറ്റവും അധികം അച്ചടിക്കുന്നത് പാക്ക്സിഥാനിലും ചൈനയിലും ആണ്‌ എന്നാണ്‌ വിവരങ്ങൾ. പാക്കിസ്ഥാനിൽ നിന്നും അച്ചടിക്കുന്ന ഇന്ത്യൻ കറൻസികൾ കണ്ടൈനറിൽ ഏറ്റവും അധികം എത്തുന്നത് തെക്കേ ഇന്ത്യൻ ഭൂപ്രദേശത്താണ്‌. അതിൽ കേരളമാണ്‌ മുന്നിൽ. കേരളത്തിൽ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യൻ കറൻസികൾ എത്തുന്നത് മുമ്പും റിപോർട്ട് ചെയ്തിരുന്നു

നിലവിൽ പിൻ വലിച്ച 2000 രൂപയുടെ നോട്ടുകൾ എല്ലാം റിസർവ് ബാങ്ക് നശിപ്പിക്കും. ഇവയുടെ കൈമാറ്റത്തിന്റെ അവസാന ദിവസമായി വയ്ച്ചിരിക്കുന്നത് സെപ്റ്റംബർ 30 ആണ്‌. അതിനുള്ളിൽ ബാങ്കുകളിൽ എത്തി മറ്റ് നോട്ടുകളിലേക്ക് മാറ്റണം.ജനങ്ങള്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ മേയ് 23മുതല്‍ സൗകര്യം നല്‍കുമെന്നും ആര്‍ബിഐ അറിയിച്ചു.000ത്തിന്റെ നോട്ടുകൾ ഇറക്കിയത്.2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.വിദേശത്തായിരിക്കുന്ന പ്രവാസികളുടെ കൈയ്യിൽ ഉള്ള നോട്ടുകൾ മാറ്റി എടുക്കാൻ പ്രത്യേക പദ്ധതി അവീഷ്കരിക്കും.

സെപ്തംബർ 30 വരെ ആളുകൾക്ക് കുറഞ്ഞ മൂല്യമുള്ള നോട്ടുകകളിലേക്ക് 2000ത്തിന്റെ നോട്ടുകൾ മാറ്റാം.2000 രൂപ മൂല്യമുള്ള നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയതാണ്‌. അവ കണക്കാക്കിയ നാല്-അഞ്ച് വർഷത്തെ ആയുസിന്റെ അവസാനത്തിലാണ് ഇപ്പോൾ എന്നും റിസർവ് ബാങ്ക് അറിയിച്ചു.2000 നോട്ടുകൾ ആകെ 6.73 ലക്ഷം കോടി രൂപയുടെ ഉണ്ട് എന്നാണ്‌ കനക്കുകൾ.