മുന്‍ കാമുകന്റെ ഭാര്യയ്ക്കും കുഞ്ഞിനും നേരെ യുവതി ആസിഡ് ആക്രമണം നടത്തി

മുബൈ. ബുര്‍ഖ ധരിച്ചെത്തി ആസിഡ് ആക്രമണം നടത്തിയ യുവതിയെ പോലീസ് പിടികൂടി. മുന്‍ കാമുകന്റെ ഭാര്യയ്ക്കും കുഞ്ഞിനും നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. ആക്രമണത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവിനെ ചൊല്ലി ഇരുവരും മുമ്പ് തര്‍ക്കിച്ചിരുന്നു. മുന്‍ കാമുകന്റെ ഭാര്യയോടുള്ള കടുത്ത പകയാണ് ആക്രമണത്തിന് കാരണമെന്ന് യുവതി പറയുന്നു.

റോഡില്‍ വെച്ചാണ് യുവതിക്കും കുഞ്ഞിനും നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബുര്‍ഖ ധാരികളായ സ്ത്രീകള്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.