ലിവ് ഇൻ പാർട്ണർ ബലാത്സംഗം ചെയ്തുവെന്ന് പരാതിയുമായി യുവതി

ഗുരുഗ്രാം. ലൈംഗിക ബന്ധക്കിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് ഉപയോഗിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയുമായി യുവതി. യുവതിയുടെ മുന്‍ പങ്കാളിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തത്. തന്റെ അനുമതി കൂടാതെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്നും യുവതി പറയുന്നു.

അനുമതിയില്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് തന്നെ അമൂല്‍ ഠാക്കൂര്‍ എന്ന യുവാവ് ഭീഷണിപ്പെടുത്തുന്നതായി യുവതി പറയുന്നു. ഡല്‍ഹി സ്വദേശിയായ26 കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശപ്പെടുത്തിയ പങ്കാളി അത് തിരികെ നല്‍കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അമൂല്‍ ഠാക്കൂറുമായി യുവതി വഴക്കിട്ടതിനെ തുടര്‍ന്ന് തന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കാളിയായ യുവാവ് മാതാപിതാക്കള്‍ക്ക് അയച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. 2022 മെയ്മാസത്തിലാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ ലിവ് ഇന്‍ റിലേഷിലായിരുന്നു. പിന്നീട് ഇവരുമായി പിരിഞ്ഞയുവതി വീട്ടിലേക്ക് മടങ്ങി.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിനിടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. പിന്നീട് ബന്ധം അവസാനിപ്പിച്ച് പോയപ്പോള്‍ തിരികെ വരുവാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.