പെരുമ്പാടി ചുരത്തില്‍ പെട്ടിക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍. സ്ത്രീയുടെ അഴുകിയ മൃതദേഹം തലശേരി കുടക് അന്തര്‍സംസ്ഥാന പാതയില്‍ കണ്ടെത്തി. യുവതിയുടെ മൃതദേഹം മടക്കി പെട്ടിയിലാക്കിയ നിലയിലാണ്. 18 വയസ് പ്രയമുള്ള യുവതിയുടെതാണ് മൃതദേഹം എന്നാണ് നിഗമനം.

മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ വിരാജ്‌പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പാടി ചുരത്തില്‍ റോഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ നിന്ന് 17 കിലോമീറ്റര്‍ മാറി ഓട്ടക്കൊല്ലിക്ക് സമീപമാണ് സംഭവം.

നീല ബ്രീഫ് കേസിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.