നെഗറ്റീവുകാരിയെ കോവിഡ് പോസിറ്റീവാക്കി സംഭവം മെഡിക്കൽ കോളേജിൽ

കെ.പി യോഹന്നാൻ നേതൃത്വം നല്കുന്ന തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജിൽ നെഗറ്റീവായ സ്ത്രീയേ കോവിഡ് പോസിറ്റീവാക്കി.സംഭവം വിവരിച്ച് ഇര കൂടിയായ തേജശ്രീ വസൻ.ദുബൈയിൽ ജോലി ചെയ്യുന്ന തേജശ്രീ വസൻ എന്ന ആരോ​ഗ്യപ്രവർത്തകക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.ഓ​ഗസ്റ്റ് 13നാണ് തേജശ്രീ നാട്ടിലേക്ക് പോയത്.11ന് തന്നെ കോവിഡ് നെ​ഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷമായിരുന്നു യാത്ര.

തിരിച്ചു ദുബൈയിലേക്ക് വരാനായാണ് കോവിഡ് വീണ്ടും ബിലിവേഴ്സ് മെഡിക്കൽ കോളേജിൽ നിന്നും ടെസ്റ്റ് ചെയ്തത്.പിപിഇ കിറ്റ് പോലും ധരിക്കാതെയായിരുന്നു ശ്രവം എടുത്തത്.അതും ഒന്നല്ല മൂന്നു തവണ.എടുത്ത ശ്രവം നിലത്ത് കളഞ്ഞെന്നും യുവതി ആരോപിക്കുന്നു

ബിലിവേഴ്സിലെ റിസൽട്ട് ലഭിച്ചപ്പോൾ കോവിഡ് പോസിറ്റീവായി കാണുകയായിരുന്നു.ഒരു മാസം വീട്ടിൽത്തന്നെ ഇരുന്നതിനാൽ കോവിഡ് പോസിറ്റീവാകാൻ ചാൻസില്ലെന്ന് ഉറപ്പായിരുന്നു.ബിലിവേഴ്സ് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ വിളിച്ച് കോവിഡ് പാക്കേജിനെക്കുറിച്ച് പറഞ്ഞെന്നും അവിടെ ചെന്ന് അഡ്മിറ്റാകാൻ നിർദ്ദേശിച്ചെന്നും തേജശ്രീ പറഞ്ഞു.അതിൽ സംശയം തോന്നിയാണ് കോവിഡ് വീണ്ടും പരിശോധിച്ചത് അത് നെ​ഗറ്റീവായിരുന്നു