മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് നാട് വിട്ട് വിവാഹിതരായി,യുവതിയും കാമുകനും പിടിയില്‍

ഓയൂര്‍:ഒളിച്ചോട്ടം ഇന്നൊരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്.വാവിഹിതര്‍ ആയി മക്കള്‍ ഉള്ളവര്‍ പോലും പങ്കാളികളെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന പല സംഭവങ്ങളും പുറത്ത് എത്തുന്നുണ്ട്.കോവിഡും ലോക്ക്ഡൗണ്‍ കാലവും ഒക്കെ വന്നപ്പോഴും ഇത്തരം സംഭവങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല.ഇപ്പോള്‍ ഓയൂരില്‍ നിന്നും പുറത്തെത്തുന്നത് ഇത്തരത്തില്‍ ഒരു സംഭവമാണ്.മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം നാടുവിടുകയും വിവാഹം കഴിക്കുകയുമായിരുന്നു.ഇവരെ പോലീസ് പിടികൂടി.കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആയ കോട്ടറ മാടന്‍വിള സ്വദേശിയായ മുപ്പത്കാരി മഞ്ജു മുഖത്തല് ഡീസന്റ് മുക്ക് സ്വദേശിയായ മുപ്പതുകാരന്‍ രഞ്ജിത്തുമാണ് നാടുവിട്ടത്.പത്ത്,പതിനൊന്ന് വയസ്സുള്ള രണ്ട് കുട്ടികളുടെ മാതാവാണ് മഞ്ജു.അഞ്ചും എട്ടും വയസുള്ള രണ്ട് കുട്ടികളുടെ പിതാവാണ് രഞ്ജിത്ത്.ഇരുവരും പങ്കാളികളെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു.ഭാര്യയെ കാണാനില്ലെന്ന് കാട്ടി മഞ്ജുവിന്റെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് മഞ്ജുവിനെയും രഞ്ജിത്തിനെയും കണ്ടെത്തുകയായിരുന്നു.ഇരുവരും പ്രണയത്തില്‍ ആയിരുന്നു എന്ന് പോലീസ് അറിയിച്ചു.കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന് മഞ്ജുവിനെതിരെയും പ്രേരണാ കുറ്റത്തിന് രഞ്ജിത്തിനെതിരെയും കേസെടുത്തു.ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.