വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വധുവിനെ കാണാതായി, സംഭവം ഇങ്ങനെ

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വധു അപ്രത്യക്ഷമായി. തിരുവനന്തപുരം കല്ലമ്പലത്ത് ആണ് സംഭവം ഉണ്ടായത്. പൈവേലിക്കോണം സ്വദേശിയായ കാമുകനായ യുവാവിനൊപ്പം യുവതി നാടുവുിടുക ആണ് ചെയ്തതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വിവാഹത്തിന് ആയി കരുതി വെച്ചിരുന്ന ഇരുപത് പവന്‍ സ്വര്‍ണവും എടുത്തുകൊണ്ടാണ് യുവതി പോയതെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

കല്ലറ സ്വദേശിയായ യുവാവിന് ഒപ്പമാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ തലേ ദിവസത്തെ ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി 11 മണി വരെ യുവതി ബന്ധുക്കള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഉറക്കത്തിന് ഇടെ എഴുന്നേറ്റ അമ്മ മകള്‍ വീട്ടിലില്ലെന്ന് മനസിലാക്കുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം മറ്റൊരു സംഭവത്തില്‍ വരന്‍ ഗള്‍ഫിലേക്ക് ജോലിക്ക് തിരികെ പോയതോടെ ഭാര്യ ചെയ്തതാണ് ഞെട്ടിച്ചത്. കല്യാണത്തിന് ശേഷം പത്താം ദിവസം വരന്‍ ഗള്‍ഫിലേക്ക് പോയതിന് തൊട്ടു പിന്നാലെ ഭാര്യ മുന്‍ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുന്നുണ്ടെന്ന് യുവതി മനസിലാക്കി. ഇതോടെ കാമുകനൊപ്പം 19കാരി മുങ്ങി. പോയപ്പോള്‍ പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും ആയിട്ടാണ് യുവതി മുങ്ങിയത്. കഞ്ചാവ് കേസിലെ പ്രതിയായ കാമുകന് ഒപ്പമാണ് യുവതി പോയത്.

ഇരുവരും മൊബൈല്‍ ഫോണുകള്‍ ഓഫ് ആക്കി ഇരിക്കുകയാണ്. തൃക്കൊടിത്താനം പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 21 കാരനായ പ്രവാസിയും 19 കാരിയായ യുവതിയും തമ്മില്‍ വിവാഹം ഉറപപ്പിച്ചത് ആറ് മാസം മുമ്പായിരുന്നു. തുടര്‍ന്ന് വന്‍ ആര്‍ഭാടമായി വിവാഹവും നടന്നു. പത്താം ദിവസം പ്രവാസി ആയ യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വിമാനത്താവളം വരെ ഒപ്പംപോയി. ഭര്‍ത്താവ് പോയ സങ്കടത്തില്‍ കരഞ്ഞ് കണ്ണുകള്‍ കലങ്ങി നിന്ന യുവതിയെ സാന്ത്വനിപ്പിച്ചത് അമ്മായി അമ്മയാണ്. തുടര്‍ന്ന് ഇവര്‍ വീട്ടിലേക്ക് മടങ്ങി.

മരുമകളും അമ്മായിയമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അധികം വൈകാതെ പഴയ കാമുകന്‍ യുവതിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഇതിനിടെ കാമുകനെ രാത്രിയില്‍ വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരാള്‍ രാത്രിയില്‍ വീട്ടില്‍ വന്ന് പോകുന്നുണ്ടെന്ന് അമ്മായിയമ്മയോട് അയല്‍ വാസികളില്‍ ചിലര്‍ പറഞ്ഞു. പക്ഷേ, അവര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് രണ്ടും കല്പിച്ച് അവര്‍ മരുമകളോട് കാര്യങ്ങള്‍ തിരക്കി. ഇതോടെ കാര്യങങ്ങള്‍ അമ്മായിയമ്മ അറിഞ്ഞെന്ന് മരുമകള്‍ക്ക് മനസ്സിലായി.

പിറ്റെദിവസം തന്നെ മരുമകളെ കാണാതായി. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. എന്നാല്‍, കാമുകനും കാമുകിയും സുഖമായി ജീവിക്കട്ടെയെന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്. മകളെ ഇങ്ങോട്ട് കൊണ്ടുവരരുതെന്ന് യുവതിയുടെ മാതാപിതാക്കളും പൊലീസിനോട് പറഞ്ഞുവത്രേ. അതുകൊണ്ടുതന്നെ പൊലീസിനും കേസ് അന്വേഷിക്കാന്‍ വലിയ താല്‍പര്യമില്ല ഇപ്പോള്‍.