ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ആറ് വയസുകാരി മകളെ ഉപേക്ഷിച്ച് അമ്മ പോയി, കമിതാക്കള്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം:കോവിഡും വെള്ളപ്പൊക്കവും ഒക്കെ വന്നാലും ഒളിച്ചോട്ടങ്ങള്‍ക്ക് യാതൊരു കുറവും ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തില്‍ ഇല്ല.മക്കളെയും പങ്കാളിയെയും ഉപോക്ഷിച്ച് ഒളിച്ചോടുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ത്തകള്‍ ദിനംപ്രതി പുറത്ത് വരുന്നുണ്ട്.മൊബൈല്‍ ഫോണുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പരിചയപ്പെട്ട് ദിവസങ്ങള്‍ക്കകം നേരിട്ട് പോലും കാണാത്തവര്‍ക്കൊപ്പം പിഞ്ച് കുഞ്ഞുങ്ങളെ പോലും ഉപേക്ഷിച്ച് ഒളിച്ചോടുന്നവരുണ്ട്.ഇത്തരം ഒരു സംഭവമാണ് ഇപ്പോള്‍ കിളിമാനൂരില്‍ നിന്നും പുറത്ത് എത്തുന്നത്.

ഭര്‍ത്താവിനെയും ആറ് വയസുള്ള മകളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി.ഇരുവരെയും പോലീസ് പിടികൂടി.ഒരു മലയാളം വാര്‍ത്താ ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കിളിമാനൂര്‍ മലയാമഠം കടമ്പാട്ടുകോണത്ത് ആതിര എന്ന 25കാരി കാമുകനായ തളിപ്പറമ്പ് മൂന്നാംകുന്ന് സ്റ്റാനസ് എന്ന 26കാരനൊപ്പം ഒളിച്ചോടുകയായിരുന്നു.ഫോണിലൂടെയാണ് ആതിര സ്റ്റാനസിനെ പരിചയപ്പെടുന്നത്.തുടര്‍ന്ന് പരിചയം സൗഹൃദമാവുകയും ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.

കാമുകന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആതിര വീടുവിട്ട് ഇറങ്ങിയത് എന്നാണ് വിവരം.ഓഗസ്റ്റ് 25ന് രാത്രി 9.30ന് വീട്ടില്‍ ആറ് വയസുള്ള മകളെ ഉപേക്ഷിച്ച ശേഷമാണ് ആതിര സ്റ്റാനസിനൊപ്പം പോയത്.സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി പോലീസിനെ സമീപിച്ചു.ഭര്‍ത്താവിന്റെ പരാതിയില്‍ കിളിമാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആതിരയെയും സ്റ്റാനസിനെയും കണ്ണൂരില്‍ നിന്നും പിടികൂടി.ആറു വയസുള്ള മകളെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ശേഷം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.