തിരൂരിൽ മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്ന യുവതി കിണറില്‍ വീണു, എന്നിട്ടും സംസാരിച്ചുകൊണ്ടിരുന്നു

മൊബൈലിൽ സംസാരിച്ക് നടക്കവേ വണ്ടി ഇടിച്ചു, ട്രയിൻ ഇടിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ഇതാ മലപ്പുറം തിരൂരിൽ നിന്നും എല്ലാ മൊബൈൽ ഉപയോക്താക്കളും അറിയേണ്ട ഒരു വാർത്ത. തിറക്കേറിയ മലപ്പുറം തിരൂരിലെ ഒരു ഉൽസവ പറമ്പിലെ വാർത്തയാണിത്. മൊബൈലിൽ സംസാരിച്ച് നടന്ന യുവതി കിണറിലേക്ക് വീണു. വെള്ളത്തിൽ മുങ്ങിയിട്ടും മൊബൈൽ കൈയ്യിൽ നിന്നും വിട്ടില്ല എന്നു മാത്രമല്ല സ്ംസാരം മുറിഞ്ഞു പോയും ഇല്ല. താൻ ഇപ്പോൾ കിണറിൽ വീണിരിക്കുകയാണ്‌ എന്നാണ്‌ മൊബൈലിൽ തന്നെ യുവതി ഫോണിൽ സംസാരിക്ക ആളോട് അറിയിച്ചത്.

മൊബൈല്‍ ഫോണ്‍ ഒരു അത്യാവശ്യ വസ്തു ആണെങ്കിലും അതിന് പല ദൂഷ്യങ്ങളുമുണ്ട്. കോളുകളും ഇന്റര്‍നെറ്റ് ഉപയോഗവും അതിര് കടക്കുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. ഫോണിന്റെ അമിത ഉപയോഗവും അശ്രദ്ധമായ ഉപയോഗവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ഫോണില്‍ ശ്രദ്ധിച്ച് നടക്കുന്നവര്‍ക്ക് അബദ്ധം സംഭവിക്കുന്നതും സ്ഥിരമാണ്. ചുറ്റും നടക്കുന്നത് എന്തെന്നോ അരികില്‍ അപകടം വല്ലതും പതിയിരിപ്പുണ്ടോ എന്നും ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല. ഇത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരൂരിലെ ചരിത്ര പ്രസിദ്ധമായ വൈരങ്കോട് ഉത്സവത്തിന് ഇടെ ഉണ്ടായത്.

കുറച്ച് ഭയം തോന്നിക്കുന്നതും എന്നാല്‍ കൗതുകം നിപ്പിക്കുന്ന സംഭവമാണ്‌തന്നെയാണ്‌ മലപ്പുറം തിരൂരിൽ നടന്നത്. ഉത്സവം കാണാനായി എത്തിയ 24 കാരിക്ക് സംഭവിച്ചതാണ് ഏവരെയും ചിരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തത്. ഉല്‍സവം കാണാന്‍ വേണ്ടി വൈരങ്കോടുള്ള ബന്ധുവിന്റെ വീട്ടില്‍ എത്തിയത് ആയിരുന്നു എടക്കുളം സ്വദേശിനിയായ ഇരുപത്തി നാലുകാരി. രാത്രി ഒന്‍പതര യോടെ ഏറ്റവും ആകര്‍ഷകരമായ രാത്രി വരവ് കണ്ട് ആസ്വദിക്കുന്നതിന് ഇടെ സുഹൃത്തിന്റെ ഫോണ്‍ വിളി എത്തി. ഉത്സവ പറമ്പില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഉച്ചത്തിലെ ശബ്ദം ഒഴിവാക്കാന്‍ വേണ്ടി ഫോണില്‍ സംസാരിച്ചു കൊണ്ടു തന്നെ പിന്നിലേക്ക് നടന്നു.

ഈ സമയം അരികില്‍ ഉണ്ടായിരുന്ന പൊട്ട കിണര്‍ യുവതി ശ്രദ്ധിച്ചില്ല. മറയും ഇല്ലാതിരുന്നതിനാല്‍ യുവതിക്ക് കിണര്‍ ഉണ്ടെന്ന് മനസിലായതും ഇല്ല. ഫോണ്‍ വിളിയില്‍ മുഴുകി മറ്റൊന്നും ശ്രദ്ധിക്കാതെ ഉത്സവ പറമ്പിലെ ശബ്ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ നടന്ന് നടന്ന് ഒടുവില്‍ യുവതി പൊട്ടക്കിണറിലേക്ക് വീഴുകയാണ് ഉണ്ടായത്. കിണറില്‍ വെള്ളവും ഉണ്ടായിരുന്നു. എന്നാല്‍ കൈയ്യില്‍ നിന്നും ഫോണിന്റെ പിടി യുവതി വിട്ടിരുന്നില്ല. ഫോണ്‍ തെറിച്ച് പോകാഞ്ഞത് യുവതിക്ക് തുണയായി.

ഒടുവില്‍ പൊട്ട കിണറില്‍ കിടന്നു കൊണ്ട് ഇതേ ഫോണില്‍ നിന്നും യുവതി ബന്ധുക്കളെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഈ സമയം ഉത്സവ പറമ്പില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തിരൂര്‍ എസ് ഐ ജലീല്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. എന്നാല്‍ കിണറില്‍ ഇറങ്ങാനുള്ള യാതൊരു സാമഗ്രികളും ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സും വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തി.

ഫയര്‍ ഫോഴ്‌സെത്തിയ ഉടന്‍ കയര്‍ ഉപയോഗിച്ച് അതിസാഹസികമായി കിണറ്റില്‍ ഇറങ്ങി യുവതിയെ പുറത്തെത്തിക്കുക ആയിരുന്നു. യുവതിയെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് പകച്ച് നില്‍ക്കാതെ ഞൊടിയിണയില്‍ യുവതിയെ രക്ഷിക്കാനായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയ എസ്. ഐ ആണ് ഇപ്പോള്‍ തിരൂരിലെ താരം. യുവതിയെ പുറത്തെത്തിച്ച ഉടന്‍ എസ് ഐക്കും പോലീസിനും ഏവരും ജയ് വിളിച്ചു.