അമ്മയുമായി മകളുടെ ഭര്‍ത്താവിന് രഹസ്യബന്ധം, ഒടുവില്‍ മകള്‍ ആ കടുംകൈ ചെയ്തു

ദാമ്പത്തിക ബന്ധം തകരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് അവിഹിത ബന്ധമാണ്. ഭാര്യക്കോ ഭര്‍ത്താവിനോ മറ്റാരെങ്കിലുമായി ഉണ്ടാകുന്ന ബന്ധങ്ങള്‍ കുടുംബ ബന്ധം തകര്‍ക്കും. സ്വന്തം അമ്മയുമായി ഭര്‍ത്താവിന് ബന്ധം ഉണ്ടെന്ന് അറിഞ്ഞാല്‍ എന്താകും ഒരു പെണ്‍കുട്ടിയുടെ അവസ്ഥ. ഒരിക്കലും സഹഹിക്കാനാവില്ല. പിന്നീട് മുന്നില്‍ അറ്റ കൈ പ്രയോഗമായി ജീവനൊടുക്കുക എന്നൊന്നേ കാണൂ. അത് തന്നെയാണ് 19കാരി ചെയ്തത്. ഒടുവില്‍ 19കാരി ജീവനൊടുക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് എതിരെ പോലീസ് കേസ് എടുത്തു. ഹൈദരാബാദ് സ്വദേശിനിയായ അനിയ്ക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. പരാതി കൊടുത്തതാകട്ടെ 17 വയസുള്ള ഇവരുടെ ഇളയ മകള്‍.

തന്റെ സഹോദരി മരിക്കാന്‍ കാരണം അമ്മയാണെന്നാണ് 17കാരി പോലിസ്‌ന നല്‍കിയ പരാതിയില്‍ പറയുന്നത്. അമ്മയും ചേച്ചിയുടെ ഭര്‍ത്താവും തമ്മില്‍ രഹസ്യ ബന്ധം ഉണ്ടായിരുന്നെന്നും. ഇതാണ് ചേച്ചിയുടെ മരണത്തില്‍ കലാശിച്ചതെന്നും ഇളയ മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് 12-ാം തീയതിയാണ് 19 കാരിയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതോടെ അമ്മയാണ് അമ്മയാണ് മരണത്തിന് ഉത്തരവാദിയെന്നും അവര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും യുവതി കുറിച്ചതായുള്ള ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 19കാരിയുടെ അനുജത്തി അമ്മയ്ക്ക് എതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

പെണ്‍കുട്ടികളുടെ അമ്മയായ അനിത നേരത്തെ തന്നെ ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ നവീന്‍ കുമാര്‍ എന്ന ആളുമായി അനിത അടുപ്പത്തിലാവുകയും ഇയാള്‍ വീട്ടില്‍ വന്ന് പോകുന്നത് പതിവാക്കുകയും ചെയ്തു. അടുത്തിടെ മൂത്ത മകളെ നവീന്‍ കുമാറിന് അനിത വിവാഹഹം ചെയ്ത് കൊടുത്തു. എന്നാല്‍ വിവാഹ ശേഷവും അനിതയുമായി നവീന്‍ കുമാര്‍ രഹസ്യ ബന്ധം പുലര്‍ത്തി വരികയായിരുന്നു.

വിവാഹ ശേഷം ഭര്‍ത്താവും അമ്മയും തമ്മില്‍ രഹസ്യബന്ധം ഉണ്ടെന്ന് മനസിലാക്കിയ യുവതി വീട്ടില്‍ നിന്നും മാറി താമസിക്കണമെന്ന് നവീന്‍കുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മകളും ഭര്‍ത്താവും മാറി താമസം ആരംഭിച്ചാല്‍ താന്‍ ജീവനൊടുക്കുമെന്ന് അനിത പറഞ്ഞു. ഇതോടെ അവര്‍ അവിടെ തന്നെ താമസം തുടര്‍ന്നു. എന്നാല്‍ അമ്മയുമായി രഹസ്യ ബന്ധം തുടരുന്നതിനെ ചൊല്ലി ഭര്‍ത്താവും യുവതിയുമായി വഴക്കിടുന്നതും പതിവായിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ച് 12ന് യുവതി ജീവനോടുക്കുകയായിരുന്നു. സംഭവത്തില്‍ വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചതെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.