അഞ്ച് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാന്‍ അനുവദിച്ചില്ല, യുവതി ഓട്ടോയില്‍ കുഞ്ഞിന് ജന്മം നല്‍കി

കോവിഡ് 19 ബാധിച്ചതോടെ കേരളത്തിന് പുറത്തുള്ള മലയാളികള്‍ വലിയ ആശങ്കയിലാണ്. രോഗ ബാധിതരായി ആശുപത്രികളില്‍ എത്തിയാല്‍ പ്രവേശനം പോലും ഇതര സംസ്ഥാനങ്ങളില്‍ മലയാളികള്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല താമസ സ്ഥലത്ത് നിന്ന് പോലും ഇറക്കി വിടുന്നു. ഇത്തരത്തില്‍ ഒരു ദുരനുഭവമാണ് മലയാളി യുവതിക്ക് ബംഗളൂരുവില്‍ ഉണ്ടായത്. പൂര്‍ണ ഗര്‍ഭിണി ആയിരുന്ന യുവതി പല ആശുപത്രികളില്‍ എത്തിയെങ്കിലും കോവിഡ് പ്രശ്‌നം പറഞ്ഞ് അഡ്മിറ്റ് പോലും ചെയ്യാന്‍ തയ്യാറായില്ല. ഒടുവില്‍ യുവതി ഓട്ടോയില്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ 27 കാരിക്കാണ് ഇത്തരം ഒരു ദുരനുഭവം നേരിടേണ്ടി വന്നത്.

ബംഗളൂരു ഗോരേപാളയയില്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയായതോടെ പ്രസവ വേദന അനുഭവപ്പെടുക ആയിരുന്നു. തുടര്‍ന്ന് അമ്മയെയും സഹോദരനെയും കൂട്ടി യുവതി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ കോവിഡ് പ്രശ്‌നങ്ങള്‍ പറഞ്ഞ് ഒരു ആശുപത്രിയിലും ഇവരെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല. കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ പുതിയ രോഗികളെ ഇപ്പോള്‍ എടുക്കുന്നില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇത്തരത്തില്‍ അഞ്ച് ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും ഒരിടത്തും അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ അനുമതിച്ചില്ല. ഒടുവില്‍ വഴിമധ്യേ സിദ്ധാപുരയില്‍ എത്തിയപ്പോള്‍ ഓട്ടോയ്ക്കുള്ളില്‍ യുവതി കുഞ്ഞിനെ പ്രസവിക്കുക ആയിരുന്നു.

ഒടുവില്‍ വിവരം അറിഞ്ഞ മലയാൡസംഘടനകളുടെ സഹായത്തോടെ യുവതിയെയും കുഞ്ഞിനെയും ബംഗളൂരു കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതര്‍ ആണെനന്നും യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എം എല്‍ എ സമീര്‍ അഹമ്മദ് ഇവരെ സന്ദര്‍ശിക്കുകയും ധന സഹായം നല്‍കുകയും ചെയ്തു.