ഒമ്പത് വര്‍ഷത്തില്‍ എട്ട് ഗര്‍ഭഛിദ്രം,ഒടുവില്‍ ജിഷയുടെയും പ്രദീപിന്റെയും പ്രാര്‍ത്ഥന ഫലിച്ചു

ഏറ്റുമാനൂര്‍:വിവാഹ ശേഷം ഏതൊരു ദമ്പതികളുടെയും സ്വപ്‌നമാണ് ഒരു കുഞ്ഞിക്കാല് കാണുക എന്നത്.ചിലര്‍ക്ക് ഈ ഭാഗ്യത്തിനായി നാളുകള്‍ കാത്തിരിക്കേണ്ടി വരും.ഇത്തരത്തില്‍ ഒരു അനുഭവമായിരുന്നു പ്രദീപിനും ഭാര്യ ജിഷയ്ക്കും.ഏറെ നാളത്തെ കാത്തിരിപ്പ് ഒടുവില്‍ ഏറെ സന്തോഷങ്ങള്‍ക്ക് വഴിമാറിയിരിക്കുകയാണ്.ഒമ്പത് വര്‍ഷത്തിനിടെ എട്ട് പ്രാവശ്യം ഗര്‍ഭഛിദ്രം.കേള്‍ക്കുമ്പോള്‍ തന്നെ അവശ്വസനീയമാണ്.എന്നാല്‍ ഈ എട്ട് ഗര്‍ഭഛിദ്രത്തിന് ശേഷമാണ് ആര്‍പ്പൂക്കര കൊടയപ്പറമ്പില്‍ കെപി പ്രദീപിന്റെ ഭാര്യ ജിഷ ശനിയാഴ്ച കാരിത്താസ് ആശുപത്രിയില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഒരിക്കല്‍ ഗര്‍ഭപാത്രത്തിന് പുറത്ത് ഉണ്ടാകുന്ന് എക്ടോപിക് ഗര്‍ഭധാരണവും സംഭവിച്ചിരുന്നു.ഇത് മൂലം അണ്ഡാശയത്തെ ഗര്‍ഭപാത്രവുമായി ബന്ധിപ്പിക്കുന്ന ഫലോപ്യന്‍ ട്യൂബുകളില്‍ ഒന്ന് നീക്കം ചെയ്യേണ്ടതായി വന്നു.നിരവധി ചികിത്സകള്‍ക്ക് ശേഷം ഫലപ്രാപ്തി ഇല്ലാതെ വന്നതോടെ ദമ്പതികള്‍ കോട്ടയം തെള്ളകത്തുള്ള കാരിത്താസ് ആശുപ്ത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റും വന്ധ്യതാ ചികിത്സാ വിദഗ്ധനുമായ ഡോ.റെജി ദിവാകരനെ സമീപിക്കുകയായിരുന്നു.ഇതോടെയാണ് ദമ്പതികള്‍ക്ക് ഭാഗ്യം കൈവന്നത്.എട്ടാം മാസത്തില്‍ പ്രമേഹം ഉണ്ടായി എന്നത് ഒഴിച്ചാല്‍ സങ്കീര്‍ണമായ ഒരു പ്രശ്‌നവും ജിഷക്ക് ഗര്‍ഭകാലത്ത് ഉണ്ടായിരുന്നില്ല.സൈധാരണ നിലയില്‍ പ്രസവവും നടന്നു.അമ്മയും കുഞ്ഞും പൂര്‍ണമായ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ ബിനു കുന്നത്ത് പറഞ്ഞു.ഡോ.പി.ജെ.മാത്തുക്കുട്ടി,നഴ്‌സുമാരായ എം.കെ.രേഖ,ബെറ്റി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങള്‍.