Home kerala വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

പാലക്കാട്. വിവാഹ ദിവസം വധൂവരന്‍മാരുടെതല കൂട്ടിമുട്ടിച്ച സംഭവത്തില്‍ സ്‌നമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പോലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയും വിവാഹത്തിന് ശേഷം വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസ് എടുത്തത്. അപ്രതീക്ഷിതമായി തല കൂട്ടിയിടിപ്പിച്ചപ്പോള്‍ വധു കരയുന്നതും ദൃശ്യത്തില്‍ കാണാം.