
ന്യൂഡല്‍ഹി. വനിതാ സംഭരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായിട്ടാണ് വനിതാ സംഭരണ ബില്ല് അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘവാളാണ് ബില്ല് അവതരിപ്പിച്ചത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി അസംബ്ലിയിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്കായി സംഭരണം ചെയ്യും. ദേശീയ സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുകയാണ് ലക്ഷ്യം.
രാജ്യത്തെ സ്ത്രീ ശക്തിയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ബില്‍ ഐകകണ്‌ഠേന പാസാക്കാന്‍ എല്ലാ എംപിമാരോടും അഭ്യര്‍ഥിച്ചു. അതേസമയം സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം ഉണ്ടാക്കി. നേരത്തെ രാജ്യസഭ പാസാക്കിയ ബില്‍ നിലവിലുണ്ടെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്. അതേസമയം മുമ്പ് പാസാക്കിയ ബില്‍ അസാധുവായെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.
കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ ബില്‍ നടപ്പാക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം മണ്ഡല നിര്‍ണയം പൂര്‍ത്തിയായതിന് ശേഷമായിരിക്കും വനിതാ സംഭരണം പ്രാബല്യത്തില്‍ വരു. ബില്ലില്‍ 15 വര്‍ഷം സംഭരണം തുടരുവനാണ് വ്യവസ്ഥ ചെയ്യുന്നത്. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷവും വനിതാ സംഭരണ സീറ്റുകള്‍ മാറും. ഭരണഘടനയുടെ 128-ാം ഭേദഗതിയായിട്ടാണ് വനിതാ സംഭരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.