കടയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടം, വിളിച്ചുവരുത്തി ഏത്തയിടീച്ച് യതീഷ് ചന്ദ്ര

രാജ്യത്ത് സംമ്പൂര്‍ണ്ണ ലോക്ക് ഡൗണാണെങ്കിലും പലരും ഇതിനെ ഗൗരവമായി കാണുന്നില്ല. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ പല ശിക്ഷാരിതികളും പോലിസ് നടത്തിയിരുന്നു. പോലിസിന്റെ ചില പ്രവര്‍ത്തികള്‍ അതിരുകിടന്നു എന്ന വിമര്‍ശനവും വന്നിരുന്നു. എന്നാല്‍ വിതയസ്തമായ ശിക്ഷ രീത്ിയുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര.

കണ്ണൂര്‍ അഴീക്കലില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പൊലീസ് നടുറോഡില്‍ ഏത്തമിടിച്ചു. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പൊലീസ് ഏത്തമീടിച്ചത്.

രാവിലെ പെട്രോളിങിന് ഇറങ്ങിയ സമയത്താണ് വളപ്പട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട അഴീക്കലില്‍ തുറന്ന കടയ്ക്ക് സമീപം ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടത്. എസ്പി വണ്ടി നിര്‍ത്തിയതിന് പിന്നാലെ മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ മറ്റുള്ളവരെ വിളിച്ച് ചേര്‍ത്ത് നടുറോഡില്‍വച്ച് ഏത്തമിടിക്കുകയായിരുന്നു.

പ്രധാനമന്ത്രി പറയുന്നു. മുഖ്യമന്ത്രി പറയുന്നു. ജില്ലാ ഭരണകൂടം പറയുന്നു. നാട്ടുകാര്‍ പറയുന്നു. പത്രം പറയുന്നു. ആളുകൂടരുതെന്ന്. എന്നിട്ടും നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇനി മേലില്‍ ആരെയെങ്കിലും പുറത്തുകണ്ടാല്‍ അടിച്ചോടിക്കുമെന്നും എസ്പി പറഞ്ഞു. ഇതിനിടെ ന്യായീകരിക്കാന്‍ വന്ന ഒരു വീട്ടമ്മയോട് വക്കാലത്തുമായി വരേണ്ടെന്നും നിങ്ങളും വന്ന് ചെയ്തോ. അല്ലെങ്കില്‍ പോ എന്നും എസ്പി പറയുന്നു.

ജില്ലയില്‍ ഇന്ന് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്തുകിലോമീറ്റര്‍ സഞ്ചരിച്ച് മീന്‍ വാങ്ങാന്‍ എത്തിയ ആള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്

https://www.facebook.com/100003549157837/videos/2707814916013454/