മുസ്ലീംലീഗിനെ വൈറസാക്കി യോഗി ആദിത്യനാഥ്‌

കോണ്‍ഗ്രസിനെ കടന്നുപിടിച്ചിരിക്കുന്ന വൈറസ് ആണ് മുസ്ലീം ലീഗ് എന്ന് യോഗി ആദിത്യനാഥ്. കേരളത്തില്‍ മുസ്ലീം ലീഗുമായി കൈകോര്‍ക്കുന്ന രാഹുലിന്റെ തീരുമാനത്തൊയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ വിമര്‍ശിച്ചത്.

വയനാട് നിന്ന്‌ രാഹുല്‍ ജയിച്ചാല് ഈ വൈറസ് രാജ്യം മൊത്തം പടരുമെന്നും ആദിത്യനാഥ് തുറന്നടിച്ചു. മുസ്ലീം ലീഗിന്റെ സഹായത്തോടെയാണ് രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്ന് യോഗി പറയുന്നു.