ലോകകപ്പിൽ ഇന്ത്യ പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

കൊല്‍ക്കത്ത. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബംഗാളിലെ ബങ്കുര ജില്ലയിലാണ് 23കാരൻ തൂങ്ങി മരിച്ചത്. ഞായറാഴ്ച രാത്രി ബെലിയേറ്റൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

മത്സരം കാണാൻ ജോലി സ്ഥാപനത്തിൽ നിന്ന് യുവാവ് അവധി എടുത്തിരുന്നു. എന്നാൽ, മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ഓസ്ട്രേലിയ ജയിക്കുകയും ചെയ്തതോടെ ഇയാൾ റൂമിൽ കയറി കതക് അടയ്‌ക്കുകയായിരുന്നു. പിന്നാലെ ആത്മഹത്യയും ചെയ്തുവെന്ന് ഭാര്യാ സഹോദരന്‍ ഉത്തം സുര്‍ പറഞ്ഞു. മറ്റൊരു പ്രശ്‌നങ്ങളും അവനുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.