തിരക്കുള്ള റോഡില്‍ യുവതിയെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് കാറില്‍ കയറ്റി യുവാവ്

ന്യൂഡല്‍ഹി. റോഡില്‍വെച്ച് ആളുകള്‍ നോക്കി നില്‍ക്കെ യുവാവ് യുവതിയെ മര്‍ദ്ദിച്ച് കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡല്‍ഹിയിലെ തിരക്കേറിയ റോഡിലാണ് സംഭവം നടന്നത്. യുവതിയെ യുവാവ് പിടിച്ച് വലിച്ച് കാറില്‍ കയറ്റുന്നത് കണ്ടിട്ടും ചുറ്റുമുള്ള ആരം പ്രതികരിക്കുവാന്‍ തയ്യാറായിട്ടില്ല. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മംഗോല്‍പുരയിലാണ് സംഭവം.

യുവതി ജീന്‍സും ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. തുരക്കുള്ള റോഡില്‍ യുവതിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് കാറിലേക്ക് തള്ളിയിടുകയായിരുന്നു. എതിര്‍ഭാഗത്തെ ഡോര്‍ തുറന്ന് മറ്റൊരു യുവാവും എത്തുന്നത് ദൃശ്യങ്ങള്‍ കാണുവാന്‍ സാധിക്കും. സംഭവത്തില്‍ കാറിന്റെ ഡ്രൈവറും പ്രതികരിച്ചില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഡ്രൈവറെ കണ്ടെത്തി. ഇയാള്‍ ഹരിയാന സ്വദേശിയാണ്. ശനിയാഴ്ച രാത്രി 11.30ന് ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപമാണ് കാര്‍ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് മനസ്സിലായി. യാത്രക്കാരെ എവിടെയാണ് ഇറങ്ങിയതെന്ന അന്വേഷണത്തിലാണ് പോലീസ്.