സുരേഷ് ഗോപിയുള്ള വേദിയിലേക്ക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പാഞ്ഞുകയറി യുവാവ്

തൃശൂർ: ബിജെപി നേതാവ് സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ വേദിയിലേയ്ക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം വേദിയിലേയ്ക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. ബിജെപി പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി.സംഭവം അന്വേഷിക്കുകയാണ്‌

പരിപാടി നടന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന തളിക്കുളം സ്വദേശി സുരേഷ് (43) ആണ് പിടിയിലായത്. സാമ്പത്തിക പ്രശ്നങ്ങൾ യുവാവിനെ അലട്ടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.ബിജെപി പ്രവർത്തകരേയും സുരേഷ് ഗോപിയുടെ ആരാധകരേയും ഈ സംഭവം ഞെട്ടിച്ചു. ഇത് സുരേഷ് ഗോപിക്കെതിരായ നീക്കം ആണോ എന്ന് സംശയം ഉണ്ട്.

സുരേഷ് ഗോപി ജനങ്ങൾക്ക് ഒപ്പം പോകുമ്പോൾ ഒരു പോലീസുകാരൻ പോലും കൂട്ടിനില്ല. എന്നാൽ മെഗാ സ്റ്റാറുകൾ മറ്റുള്ളവർ ചെല്ലുന്നിടത്ത് പോലും പോലീസ് സംരക്ഷണവും മറ്റും ഉണ്ട്. സുരേഷ് ഗോപിക്കെതിരെ എന്ന് സംശയിക്കുന്ന ഇത്തരം ഒരു നീക്കത്തിൽ തീപിടുത്തൽ ഉണ്ടായാൽ അത് നടൻ സുരേഷ് ഗോപിയുടെ ജീവനെ തന്നെ ബാധിക്കും. ജീവഹാനി വരെ ഉണ്ടാകാം. നമുക്കറിയാം ഇത്തരത്തിൽ ശരീരത്ത് തീകൊളുത്തി മറ്റുള്ളവരെ കെട്ടി പിടിച്ച് അവരെയും കൊല്ലപ്പെടുത്തിയ ധാരാളം സംഭവങ്ങൾ മുമ്പ് കേട്ടിട്ടും നടന്നിട്ടും ഉണ്ട്

നടന്റെ ജനകീയ ഇടപെടലുകൾ തിരിച്ചടിയാകുമോ എന്ന ഭയം സുരേഷ് ഗോപിയ്ടെ ആരാധകരിൽ ഉണ്ട്.സുരേഷ് ഗോപിക്ക് ഇനി കർശനമായ സുരക്ഷ ഏർപ്പെടുത്തുമോ? സുരക്ഷ ആവശ്യപ്പെടാൻ ഏതായാലും അദ്ദേഹം തയ്യാറായേക്കില്ല. കാരണം മുഖ്യമന്ത്രിയുടെ സുരക്ഷ പൊലും വിവാദമായിരിക്കെയാണ്‌ തനിക്ക് സുരക്ഷ വേണം എന്ന് പറഞ്ഞാൽ അത് വിമർശനം ഉണ്ടായേക്കാം.