കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ യുവാവ് പോലീസ് പിടിയില്‍

കോഴിക്കോട്. വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍. മുണ്ടിക്കല്‍ത്താഴം കോട്ടാംപറമ്പ് കുന്നിമ്മലിലാണ് സംഭവം. താമരശേരി ചൂണ്ടങ്ങ പൊയില്‍ കാപ്പുമ്മല്‍ ഹൗസില്‍ അതുലാണ് പോലീസ് പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും 12.400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പ്രതി അതിലിന് എതിരെ താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ ലഹരി മരുന്ന് വില്‍പന നടത്തിയതിന് കേസുണ്ട്. പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും ലഹരിവില്‍പന നടത്തുകയായിരുന്നു. പ്രതിയെ ഡാന്‍സഫ് സ്‌കോഡ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച് ഒരു യുവതിക്കൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഇവരുടെ പെരുമാറ്റത്തില്‍ വീട്ടുടമയ്ക്കും പരിസരവാസികള്‍ക്കും സംശയമുണ്ടായിരുന്നില്ല. അതേസമയം പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്ന് കണ്ടെത്തുവനാണ് പോലീസ് ശ്രമിക്കുന്നത്.