കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട. കോഴഞ്ചേരിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോയിപ്രം അയിരക്കാവ് പാടത്താണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപാണ് മരിച്ചത്.

വെട്ടേറ്റനിലയിലായിരുന്നു മൃതദേഹം. അതേസമയം പ്രദീപിനെ കൊലപ്പെടുത്തിയത് മോന്‍സി എന്ന വ്യക്തിയാണെന്നാണ് പോലീസിന്റെ സംശയം. ഇയാളുടെ ഭാര്യയുമായി പ്രദീപിനുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.