ക്വാറന്റൈനിൽ കഴിയുന്ന പ്രവാസിയുടെ മരണം പുറം ലോകമറിഞ്ഞത് ദുർ​ഗന്ധം വന്നപ്പോൾ, ഭാര്യയും മക്കളും പോലും അന്വേഷിച്ചില്ല..

നാടും വീടും ഉപേക്ഷിച്ച് ​ഗൾഫിൽ ജോലിക്കായിപ്പോയ പലരും കോവിഡ് വന്നതോടെ പ്രതിസന്ധിയിലായിരുന്നു. പലർക്കും ജോലി നഷ്ടപ്പെട്ടതോടെ തിരിച്ച് നാട്ടിലെത്തി. തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമായിരുന്നു. ആറ്റിങ്ങലിൽ ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വലിയകുന്ന് ദാവൂദ് മൻസിലിൽ സുൽഫിക്കർ ദാവൂദ്(42)നെയാണ് മരിച്ച നിലയിൽ കണ്ടത്. വീട്ടിനുള്ളിൽനിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സുൽഫിക്കറിന് കരൾസംബന്ധമായ അസുഖങ്ങളും അപസ്മാരവും ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. വലിയകുന്നിലെ വീട്ടിൽ ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യയുമായി പിണക്കത്തിലാണെന്നാണ് ബന്ധുക്കൾ നല്കുന്ന വിവരം. ദുബായിലായിരുന്ന സുൽഫിക്കർ ജൂൺ 26-നാണ് നാട്ടിലെത്തിയത്. വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്നതിനിടെ പലതവണ പുറത്തിറങ്ങി.ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ അറിയിക്കുകയും പോലീസ് ഇയാളെ പിടികൂടി അകത്തുമുറിയിലെ നിരീക്ഷണകേന്ദ്രത്തിലെത്തിക്കുകയും ചെയ്തു. ജൂലായ് 10-ന് നിരീക്ഷണകേന്ദ്രത്തിലെത്തിക്കുകയും ചെയ്തു. ജൂലായ് 10-ന് നിരീക്ഷണകാലാവധി പൂർത്തിയായതിനെത്തുടർന്ന് സുൽഫിക്കർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ടെന്നു സംശയിക്കുന്നു. സുൽഫിക്കറിന്റെ മരണം കോവിഡ് മൂലമാണോ എന്ന് വ്യക്തമല്ല. മൃതദേഹം കോവിഡ് പരിശോധന നടത്തും. ഇതിന് ശേഷമേ സംസ്‌ക്കാരം നടത്തു.

വീടിനും നാടിനുവേണ്ടി കഷ്ടപ്പെടുന്ന പ്രവാസികൾ പലപ്പോഴും ജോലി ഉപേക്ഷിച്ച് തിരിച്ചെത്തുമ്പോൾ ആർക്കും വേണ്ടാത്തവരാകുന്നു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് എന്ത് സംഭവിക്കുന്നെന്ന് അന്വേഷിക്കാൻ ആരോ​ഗ്യ പ്രവർത്തകർ പോലുമില്ലെന്നതാണ് ഈ മരണത്തിൽ നിന്ന് വ്യക്തമാകുന്നത്.