കള്ളക്കേസിൽ കുടുക്കി പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് യുവാവിന്റെ പരാതി

കൊല്ലം. മുഖത്തലയില്‍ 33 കാരനെ തെളിയാത്ത കേസില്‍ കുറ്റമേല്‍ക്കുവാന്‍ നിര്‍ബന്ധിച്ച് പോലീസ് മര്‍ദ്ദിച്ചതായി പരാതി. കേബിള്‍ ടിവി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന മുഖത്തല സ്വദേശി സുനില്‍ കുമാറിനെയാണ് കോട്ടയം പോലീസ് വീട്ടില്‍ നിന്നും പിടിച്ചുകൊണ്ട് പോയി സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചത്. കോട്ടിയം എസ്‌ഐ സുജിത്ത് ജി നായരാണ് തന്നെ മര്‍ദിച്ചതെന്ന് സുില്‍ കുമാര്‍ പറയുന്നു. നാലാം തിയതി വീട്ടിലേക്ക് അതിക്രമിച്ച് കടന്നെത്തിയ പോലീസ് സംഘം തന്നോട് ഉപയോഗിച്ച ഷര്‍ട്ട് എവിടെയാണെന്ന് ചോദിച്ചുവെന്നും തുടര്‍ന്ന് ആ ഷര്‍ട്ട് ധരിപ്പിച്ച് പോലീസ് ജീപ്പിന് അരികില്‍ എത്തിച്ചുവെന്നും സുനില്‍ കുമാര്‍ പറയുന്നു.

തുടര്‍ന്ന് ഒരു കുട്ടിയെ വിളിച്ച് കൊണ്ടുവന്ന് നിര്‍ത്തി. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുവാന്‍ ശ്രമിച്ചത് ഇയാള്‍ ആണോ എന്ന് ചോദിച്ചുവെന്നും. കുട്ടിയെ നിര്‍ബന്ധിച്ച് സുനില്‍ ആണെന്ന് പോലീസ് സമ്മതിപ്പിച്ചുവെന്നും സുനില്‍ ആരോപിക്കുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ക്രൂരായി മര്‍ദ്ദിച്ചുവെന്നാണ് സുനില്‍ പറയുന്നത്. കാലിലും മുഖത്തും എസ്‌ഐ സുജിത്ത് മര്‍ദ്ദിച്ചുവെന്നാണ് സുനില്‍ പറയുന്നത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറെ ഫോണില്‍ വിളിച്ച് സുനില്‍ കുറ്റം സമ്മതിക്കുന്നില്ലെന്നും പോക്‌സോ കേസ് ഉള്‍പ്പടെ ചുമത്താം എന്ന് പറഞ്ഞതായും സുനില്‍ ആരോപിക്കുന്നു.

തുടര്‍ന്ന് പിറ്റേദിവസവും ഇതേ രീതിയില്‍ മര്‍ദ്ദം തുടര്‍ന്നതായി സുനില്‍ പറയുന്നു. സുജിത്ത് മെമ്പറുമായി ചേര്‍ന്ന് കളിച്ച കള്ളകളിയാണ് കേസ് എന്നാണ് സുനില്‍ കുമാര്‍ പറയുന്നത്. കേസിലെ കുറ്റവാളിയെ കണ്ടെത്തണമെന്നും അല്ലെങ്കില്‍ തന്നെ പോലെയുള്ള നിരപരാതികള്‍ ശിക്ഷിക്കപ്പെടുമെന്നും സുനില്‍ കുമാര്‍ പറയുന്നു. എസ്‌ഐ സുജിത്ത് തന്നെ മാനസ്സികമായും ശാരീരികമായും പീഡിപ്പിച്ചതായി സുനില്‍കുമാര്‍ പറയുന്നു. പീഡനത്തിലൂടെയാണ് തന്നെ കുറ്റം സമ്മതിപ്പിച്ചതെന്നും സുനില്‍ കുമാര്‍ പറയുന്നു.