ഡിറ്റക്ടീവ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയും ഭര്‍ത്താവും കഞ്ചാവുമായി പിടിയില്‍

കൊച്ചി. കഞ്ചാവുമായി ദമ്പതികളുള്‍പ്പടെ നാല് പേരെ പോലീസ് പിടികൂടി. എറണാകുളം വൈറ്റില സ്വദേശി നിഖില്‍, ഭാര്യ നീന, അഫ്‌സല്‍, ഫോര്‍ട്ടുകൊച്ചി സ്വദേശി സക്കീര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. അരൂരിലെ കെല്‍ട്രോണ്‍ കമ്പിനിക്ക് സമീപത്തുള്ള വാടകവീട്ടില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം ഇവരെ പോലീസ് പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരില്‍ നിന്നും ആറ് പായ്ക്കറ്റുകളിലായി 47 ഗ്രാം കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് വില്പനയും ഉപയോഗവും ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കുറച്ച് ദിവസങ്ങളായി നാട്ടുകാര്‍ ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നീന ഒരു സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയിലെ ജീവനക്കാരിയാണ്. മറ്റ് മൂന്ന് പേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു.