മധുവിധു തീരും മുമ്പേ ഭർത്താവ് ലക്ഷദ്വീപില്‍ പോകാതിരിക്കാൻ അശ്വതി ഒതളങ്ങ കഴിച്ചു

മധുവിധു തീരുന്നതിൽ മനം നൊന്ത് നവ വധു ജീവനൊടുക്കി. ചേർത്തലയിലെ അശ്വതിയാണ്‌ ദാമ്പത്യ സുഖത്തിനായി ജീവിതം ഹോമിച്ചത്. തന്റെ ജീവനായി ഏതാനും ദിവസം കൊണ്ട് മാറിയ നവ വരനെ ലക്ഷ്വദ്വീപിൽ ജോലിക്ക് വിടാതിരിക്കാനാണ്‌ അശ്വതി എന്ന 23കാരി ഒതളങ്ങ കഴിച്ചത്. ഭർത്താവിന്റെ യാത്ര മുടക്കുക, തന്നെ ആശുപത്രിയിൽ നിന്ന് ഭർത്താവ് പരിചരിക്കുക. ആശുപത്രിയിൽ അവശ നിലയിൽ കിടക്കുന്ന തന്റെ സമീപത്ത് ആശ്വാസമായി നവ വരൻ ഇരിക്കുക…ഇതൊക്കെയായിരുന്നു താൻ കണ്ട സ്വപ്നങ്ങൾ എന്നും മരിക്കും മുമ്പ് അശ്വതി പങ്കുവയ്ച്ചു. എന്നാൽ എല്ലാം കൂടി പോയി. അശ്വതിയെ കൂട്ടികൊണ്ട് മരണം പോവുകയായിരുന്നു. ദാമ്പത്യത്തിന്റെ തീവ്ര സ്നേഹം മരണത്തിനു വഴിമാർ അശ്വതി എന്ന പെൺകുട്ടി പ്രണയത്തിന്റെ ദുരന്ത കാവ്യമായി മാറുകയായിരുന്നു.

ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ് ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേ കടവ് പുതുവല്‍നികത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതി (23 ) ആണ് ഒതളങ്ങ കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞു അധികം ആകാത്തത് കൊണ്ട് ശരത്തിനേ വിദേശത്തേക്ക് വിടാൻ അശ്വതിക്ക് താല്പര്യം ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവി ന്റെ വീട്ടില്‍വച്ച് ഒതളങ്ങ കഴിക്കുകയായിരുന്നു. വൈക്കം ഗവണ്‍മെന്റ് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പൊലീസ് നടപടിക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി.

വിവാഹത്തിനുശേഷം നാട്ടില്‍ ജോലിയില്ലാത്തതിനാല്‍ ലക്ഷദ്വീപില്‍ ജോലിക്ക് പോകണമെന്ന തന്റെ താല്പര്യത്തെ അശ്വതി എതിര്‍ത്തിട്ടും, പോകുമെന്ന് നിര്‍ബന്ധം പിടിച്ചതാണ് വഴക്കുണ്ടാകാനും തുടര്‍ന്ന് ഒതളങ്ങ കഴിക്കുവാനും കാരണമെന്ന് ഭര്‍ത്താവ് ശരത്ത് പറഞ്ഞു. ഭര്‍ത്താവ് ശരത്തിനെതിരേ പരാതി നല്‍കാന്‍ അശ്വതിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ലെന്നു പോലീസ് അറിയിച്ചു.

അപ്പോസൈനേസി സസ്യകുടുംബത്തില്‍ പെടുന്ന അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് ഒതളം. ശാസ്ത്രനാമം സെര്‍ബെറാ ഒഡോളം ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയ തീരങ്ങളിലും വളരുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സാധാരണ കണ്ടുവരുന്നു.

ഒതള (ഉതള) തിന്റെ വിത്ത്, പട്ട, ഇല, കറ എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ഇലയും പാലുപോലുള്ള കറയും ഛര്‍ദ്ദിയുണ്ടാക്കുന്നതും വിരേചകവുമാണ്. ഉഗ്ര വിഷമാണ്‌ ഒതളങ്ങ. ആറ്റിൽ മീൻ പിടിക്കാനും, എലികളേ കൊല്ലാനും വരെ ഇത് വിഷമായി ഉപയോഗിക്കുന്നു.ഒതളങ്ങയില്‍ നിന്നും സെറിബെറിന്‍ ഒഡോളിന്‍ (odollin) തുടങ്ങിയ പദാര്‍ഥങ്ങള്‍ വേര്‍തിര്‍ച്ചെടുത്തിട്ടുണ്ട്. ഈ വസ്തുക്കളാണ് ഇതിലെ വിഷാംശത്തിനു നിദാനം. മഞ്ഞ അരളിയില്‍ ധാരാളമുള്ള തെവറ്റിന്‍ എന്ന വിഷവസ്തു ഒതളങ്ങയിലും ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ലിനോലിയിക് അമ്ലം (16.4%), പാല്‍മിറ്റിക് അമ്ലം (30%) എന്നിവയും ഒതളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കായ് തിന്നുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോള്‍ മരണവും സംഭവിക്കാറുണ്ട്.  അഭിപ്രായസ്ഥിരതയില്ലാത്തവരെ സൂചിപ്പിക്കുന്നതിന് വെള്ളത്തില്‍ ഒതളങ്ങാ പോലെ എന്നൊരു ഭാഷാശൈലി പ്രചാരത്തിലുണ്ട്