അഭിഭാഷക വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായി.

 

പത്തനംതിട്ട/ അഭിഭാഷക വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ലഭിച്ച പരാതിയിയിൽ യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിലായി. പീഡന പരാതിയിൽ കെഎസ്‌യു നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി അഭിഭാഷക വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണു പരാതി.

പരാതിക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയിൽ നിന്ന് ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തതായും പരാതിയുണ്ട്. പണം തിരികെ ചോദിച്ച പെൺകുട്ടിയെ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി അഭിജിത്ത് മർദിക്കുകയുണ്ടായി.

പത്തനംതിട്ടയിലെ സ്വകാര്യ ലോ കോളേജിൽ പെൺകുട്ടിയുടെ സഹപാഠിയാണ് നിയമ വിദ്യാർത്ഥി കൂടിയായി യൂത്ത് കോൺഗ്രസ് നേതാവ്. ഇയാൾ പെൺകുട്ടിയുടെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞിട്ടുണ്ട്.