‘യുവാച്ഛനും മൃദ്വമ്മയ്ക്കും ഒപ്പം എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്, കുഞ്ഞുസ്റ്റാറിന്റെ ചിത്രവുമായി താരദമ്പതികൾ

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. അടുത്തിടെയാണ് മകൾ ജനിച്ചത്. ധ്വനി കൃഷ്ണ എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്, ജനിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും മകൾ ആദ്യമായി സീരിയലിൽ അഭിനയിക്കുന്നതിന്റെ വിശേഷം ദമ്പതികൾ പങ്കിട്ടിരുന്നു. അച്ഛൻ യുവ അഭിനയിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ധ്വനി ആദ്യമായി അഭിനയിച്ചിരിയ്ക്കുന്നത്.

ഇപ്പോഴിതാ പുതിയൊരു കുടുംബ ചിത്രം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് യുവയും മൃദുലയും. ധ്വനിയുടേതായി ക്രിയേറ്റ് ചെയ്ത ഇൻസ്റ്റഗ്രാം പേജിൽ ഏറ്റവും ആദ്യം പങ്കുവച്ചിരിയ്ക്കുന്നതും ഈ ചിത്രമാണ്. അച്ഛനായിരിയ്ക്കുക എന്നാൽ ഉത്തരവാദിത്വം കൂടുന്നു എന്നത് മാത്രമല്ല, നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരിയോടെ, മുറിവേൽക്കാതെ നിങ്ങളുടെ രക്തത്തെ കാണുന്നത് അതിശയകരമായ ഒരു വികാരമാണ് എന്നാണ് യുവ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്. ലിയോ ഫാമിലി എന്ന കാപ്ഷനോടെയാണ് മൃദുല ചിത്രം പങ്കിട്ടത്.

യുവാച്ഛനും മൃദ്വമ്മയ്ക്കും ഒപ്പം എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് എന്നാണ് ധ്വനിയുടെ പേജിൽ പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്. ധ്വനികൃഷ്ണ എന്ന പേരിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആദ്യത്തെ ഫോട്ടോ പങ്കുവയ്ക്കുമ്പോഴേക്കും നാലായിരത്തിൽ അധികം ഫോളോവേഴ്‌സ് പേജിന് ആയിക്കഴിഞ്ഞു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.