സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു, എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ 24 വ​യ​സു​കാ​രി​യാ​യ ഗ​ര്‍​ഭി​ണി​യി​ലാ​ണ് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പൂ​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തി​യ സാം​പി​ള്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഡെ​ങ്കി​പ്പ​നി​ക്കും ചി​ക്ക​ന്‍​ഗു​നി​യ​ക്കും സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​മാ​ണ് സി​ക്ക വൈ​റ​സി​നും. ഈ​ഡി​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കൊ​തു​കാ​ണ് വൈ​റ​സ് പ​ര​ത്തു​ന്ന​ത്. കൊ​തു​കു​ക​ള്‍ വ​ഴി പ​ട​രു​ന്ന രോ​ഗ​മാ​ണ് സി​ക്ക. ഡെ​ങ്കി​പ്പ​നി​ക്കും ചി​ക്ക​ന്‍​ഗു​നി​യ​ക്കും സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​മാ​ണ് സി​ക്ക വൈ​റ​സി​നും. ഈ​ഡി​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കൊ​തു​കാ​ണ് വൈ​റ​സ് പ​ര​ത്തു​ന്ന​ത്.

ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍.ഐ.വി. പൂനയിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സി​ക്ക വൈ​റ​സ്

ഫ്ലാ​വി​വി​റി​ഡേ എ​ന്ന വൈ​റ​സ് കു​ടും​ബ​ത്തി​ലെ ഫ്ലാ​വി​വൈ​റ​സ് ജ​നു​സി​ലെ ഒ​രു അം​ഗ​മാ​ണ് സി​ക്ക വൈ​റ​സ് (Zika virus (ZIKV)) പ​ക​ല്‍ പ​റ​ക്കു​ന്ന ഈ​ഡി​സ്‌ ജ​നു​സി​ലെ ഈ​ഡി​സ്‌ ഈ​ജി​പ്തി പോ​ലു​ള്ള കൊ​തു​കു​ക​ളാ​ണ് ഇ​വ പ​ക​രാ​ന്‍ ഇ​ടാ​യാ​ക്കു​ന്ന​ത്.

മ​നു​ഷ്യ​രി​ല്‍ സി​ക്ക പ​നി എ​ന്നു പേ​രു​ള്ള ല​ഘു​പ​നി വ​രാ​ന്‍ ഇ​വ ഇ​ട​യാ​ക്കു​ന്നു. 1950 -ക​ള്‍ മു​ത​ല്‍ ആ​ഫ്രി​ക്ക​യി​ലെ​യും ഏ​ഷ്യ​യി​ലെ​യും ഒ​രു ചെ​റി​യ മ​ധ്യ​രേ​ഖാ​പ്ര​ദേ​ശ​ത്തു​മാ​ത്രം ഈ ​പ​നി കാ​ണ​പ്പെ​ട്ടി​രു​ന്നു. 2014 ആ​യ​പ്പോ​ഴേ​ക്കും ഈ ​വൈ​റ​സ് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ ഫ്ര​ഞ്ച് പോ​ളി​നേ​ഷ്യ​യി​ലേ​ക്കും പി​ന്നീ​ട് ഈ​സ്റ്റ​ര്‍ ദ്വീ​പ് 2015 -ല്‍ ​മെ​ക്സി​ക്കോ, മ​ധ്യ അ​മേ​രി​ക്ക, ക​രീ​ബി​യ​ന്‍, തെ​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ ക​ണ​ക്ക് വ്യാ​പി​ച്ചു.