കോട്ടയം ജില്ലയില്‍ ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിനിടെ തിരുവനന്തപുരത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 42 പേര്‍ക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്