ഒറ്റ ഡോസിന് 15.592 കോടി രൂപ, കോഴിക്കോട്ടെ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് മരുന്ന് സൗജന്യമായി നൽകി

ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന്. ഒറ്റ ഡോസിന് 15.592 കോടി രൂപ (21.25 ലക്ഷം അമേരിക്കന്‍ ഡോളര്‍)വിലയുള്ള മരുന്ന്. കോഴിക്കോട്ടെ
സ്വകാര്യ ആശുപത്രിയില്‍ രോഗിയായ പെണ്‍കുട്ടിക്ക് സൗജന്യമായി നല്‍കി. ഗുരുതര ജനിതകപ്രശ്‌നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സോള്‍ഗെന്‍സ്മ (zolgensma) എന്ന ഇന്‍ജക്ഷന്‍ മരുന്നാണിത്.ആ കുഞ്ഞ് ജീവിച്ചിരിക്കാൻ നല്കിയ ഒരു ഡോസ് മരുന്നിനു 15 കോടിയിലധികം രൂപ, ജീവന്റെ വിലക്ക് മുന്നിൽ എത്ര കോടികളും ഒന്നുമല്ല

എസ്.എം.എ. രോഗാവസ്ഥയിലുള്ള കുട്ടികള്‍ക്ക് അസ്ഥിക്ഷയം, ചലനശേഷി ഇല്ലാത്ത അവസ്ഥ എന്നിവ കാണാറുണ്ട്. ചിലര്‍ രണ്ടുവയസ്സിനുള്ളില്‍ മരിച്ചുപോകും എന്നതാണ് രോ​ഗവസ്ഥ. രണ്ടുവയസ്സുവരെമാത്രമേ ഈ മരുന്ന് കുത്തിവെക്കാന്‍ ഫെഡറല്‍ ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുള്ളൂ.കഴിഞ്ഞവര്‍ഷം മേയ് മാസത്തിലാണ് പുതിയ മരുന്നിന് അനുമതിയായത്. ഇന്ത്യയില്‍ ഇതുവരെ അഞ്ചുകുഞ്ഞുങ്ങളിലേ പ്രയോഗിച്ചിട്ടുള്ളൂ. ഒരാളില്‍ ഒറ്റത്തവണയേ പ്രയോഗിക്കാവൂ,

നിലമ്പൂര്‍ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് ഈമാസം ഏഴിനാണ് മരുന്ന് നല്‍കിയത് ടൈപ്പ് 2 സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുഞ്ഞായിരുന്നു. കുട്ടികളില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കാറുള്ള മരുന്നുമൂലം ഈ കുഞ്ഞിന് ഇതുവരെ കുഴപ്പമൊന്നും ഉണ്ടായില്ല. രണ്ടു ദിവസം നേരിയ പനിയുണ്ടായതുമാത്രം. ചികിത്സയ്ക്കുശേഷം കുട്ടി ആശുപത്രി വിട്ടു. പൂര്‍ണ ഫലപ്രാപ്തി ലഭിക്കുമോ എന്നത് ഇപ്പോള്‍ വിലയിരുത്താറായിട്ടില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. മരുന്നുകമ്പനിയുടെ പേരുവെളിപ്പെടുത്തരുതെന്ന് കമ്പനിയും ഡോക്ടറുമായി കരാറുണ്ട്.