Home entertainment വീട്ടുകാർ ആദ്യം പ്രശനമുണ്ടാക്കി, ചാടിക്കേറി വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല- ചിപ്പി

വീട്ടുകാർ ആദ്യം പ്രശനമുണ്ടാക്കി, ചാടിക്കേറി വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല- ചിപ്പി

നായികയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ നടിയാണ് ചിപ്പി. നിർമ്മാതാവ് രഞ്ജിത്തിനെ ആണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ പത്തൊമ്പതാം വിവാഹ വാർഷികമായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹമെങ്കിലും മാതൃകാ ദമ്പതികളായിട്ടാണ് ഇവർ ജീവിതം തുടരുന്നത്. അവന്തിക എന്നാണ് ഏക മകളുടെ പേര്. ഇപ്പോൾ സാന്ത്വനം എന്ന പരമ്പരയിലാണ് ചിപ്പി അഭിനയിക്കുന്നത്.

ഇപ്പോളിതാ പ്രണയ കഥ പറയുകയാണ് ചിപ്പി. കല്യാണസൗഗന്ധികത്തിലാണ് നമ്മൾ ആദ്യമായി വർക്ക് ചെയ്യുന്നത്, ദിലീപ്- ദിവ്യ ഉണ്ണി ടീമിന്റെ ഒപ്പം. പിന്നെ നമ്മൾ ഒരുമിച്ചൊരു ഗൾഫ് ഷോ പോയിട്ടുണ്ട്. പിന്നെ കൂടുതലും സെൽഫോണിലൂടെ ആയിരുന്നു സംസാരം . ആ സമയത്താണ് മൊബൈൽ ഇറങ്ങിയത്. നല്ല ചാർജായിരുന്നു കോളിന്. നല്ല കോസ്റ്റിലി പ്രണയം ആയിരുന്നു. ഒന്ന് തൊട്ടാൽ നല്ല ചാർജായിരുന്നു.

നമ്മൾ പരിചയപെട്ടു, വിവാഹം കഴിഞ്ഞു അത്രേ ഉള്ളൂ. എങ്കിലും ഒരുപാട് കാലത്തെ പരിചയം ഉണ്ടായിരുന്നു. 96- 97 സമയത്താണ് പരിചയപ്പെടുന്നത്. 2001 ൽ ആയിരുന്നു വിവാഹം. പരസ്പരം അറിയാൻ ഒരുപാട് സമയം ഉണ്ടായിരുന്നു. പരിചയം, പ്രണയം, വിവാഹം ഒക്കെ വളരെ പെട്ടന്നായിരുന്നു. വീട്ടിൽ അറിഞ്ഞ സമയത്ത് നല്ല വിഷയമായിരുന്നു.

വീട്ടിൽ ആർക്കും അറിയില്ലായിരുന്നല്ലോ പുള്ളിയെ. സിനിമയിൽ വന്നുള്ള പരിചയം മാത്രമല്ലെ എന്ന നിലപാടായിരുന്നു വീട്ടുകാർക്ക്. എന്നാൽ ഞങ്ങൾ ചാടിക്കേറി വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. ചെറിയ ഒരു പ്രശ്നം വീട്ടിൽ ആകും എന്ന് മനസ്സിലായപ്പോൾ തന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു. എന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് പിന്നെ വീട്ടുകാർക്ക് മനസിലായി.

ആ സമയത്ത് വിഷയങ്ങൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ അപ്പോൾ തന്നെ വീട്ടിൽ അംഗീകരിച്ചു. നമ്മൾ ഒരുപാട് ഹാപ്പിയാണ്. അഭിനയിച്ചിരുന്ന സമയത്തേക്കാളും ഇപ്പോഴാണ് താൻ ആക്റ്റീവ് ആയത്. ഒന്നുരണ്ടു സിനിമകൾ ചെയ്തു തീർത്തിട്ടായിരുന്നു വിവാഹം.