ഭിന്നശേഷിക്കാരനായ 5 വയസുകാരനെ പുഴയിൽ നിന്ന് കണ്ടെത്തി, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോഴിക്കോട് ഫറോക്കിൽ കാണാതായ അഞ്ചു വയസുകാരനെ വീടിനു സമീപത്തെ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂഴിക്കൽ വള്ളത്ത് റോഡിൽ ചാലിയത്ത് പറമ്പ് എൻ.സി. ഹൗസിൽ റജാസിന്റെ മകൻ ഗാനിമിനെ (അഞ്ച്) ആണ് മരണപ്പെട്ടത്.

ഫറോക്ക് പേട്ടയിൽ ഉമ്മയുടെ വീട്ടിൽ വെച്ച് രാവിലെയാണ് ഗാനിമിനെ കാണാതായത്. രണ്ടുദിവസം മുൻപാണ് ഗാനിം ഉമ്മയുടെ വീട്ടിലെത്തിയത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് ഗാനിമിനെ കാണാതായത്.

ഉച്ചയോടെ ഉമ്മയുടെ വീടിനോട് ചേർന്ന ചാലിയാർ പുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പുഴയിൽ പായലിൻറെ ഇടയിൽ കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു.