Home entertainment ഒന്നാം വിവാഹവാർഷികത്തിനു പിന്നാലെ അമൃത സുരേഷും ​ഗോപി സുന്ദറും വേർപിരിയുന്നു?

ഒന്നാം വിവാഹവാർഷികത്തിനു പിന്നാലെ അമൃത സുരേഷും ​ഗോപി സുന്ദറും വേർപിരിയുന്നു?

‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്, ചർച്ചയായി ഗായിക അമൃത സുരേഷിന്റേയും സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റേയും ഇൻസ്റ്റ​ഗ്രാം പോസ്റ്റ്, പിന്നാലെ അണ്‍ഫോളോ , വേര്‍പിരിയുന്നോ?

വിമര്‍ശനങ്ങളും കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും നേരിടുന്ന ദമ്പതികളായ ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത്തരം വിമർശനങ്ങളെ ശ്കതമായി പ്രതികരിച്ചുകൊണ്ട് ഇവർ നേരിടാറുണ്ടെങ്കിലും ഇത്തവണ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് വേർപിരിയൽ ആണോയെന്ന സംശയത്തിലേക്കെത്തിക്കുന്നത്. എപ്പോഴത്തേയുംപോലെ തങ്ങള്‍ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റും കാണാനില്ല.

രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും തങ്ങള്‍ ഒന്നായതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അമൃതയും തന്റെ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. 2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തില്‍ തങ്ങള്‍ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്.

‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പങ്കുവച്ച് ഇരുവരും കുറിച്ചത്. എന്നാല്‍ ഇരുവരുടെയും പേജുകളില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്. എന്തായാലും ആരാധകർക്കിടയിൽ ഇവരുെ വേർപിരിയൽ വാർത്ത വലിയ ചർച്ചയായിട്ടുണ്ട്.