Home columns ഹൈന്ദവ ദേവാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും മതേതരമാവണം എന്ന് പറയുന്നവരോട് പോടാ പുല്ലേ എന്ന് പറയാനുള്ള ആർജ്ജവം...

ഹൈന്ദവ ദേവാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും മതേതരമാവണം എന്ന് പറയുന്നവരോട് പോടാ പുല്ലേ എന്ന് പറയാനുള്ള ആർജ്ജവം ഉണ്ടാകണം- അഞ്ജു പാർലതി പ്രഭീഷ്

സ്വന്തം മതത്തെ മുറിവേല്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നില്ക്കുന്നവനെ മതേതരനെന്ന് വിളിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവരെ വർഗ്ഗീയവാദിയെന്നും സംഘിയെന്നും വിളിക്കുമെന്ന് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. ഹൈന്ദവ ദേവാലയങ്ങളും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും മതേതരമാവണം എന്ന് പറയുന്ന ഏതൊരുത്തനോടും “പോടാ പുല്ലേ “എന്ന് പറയാനുള്ള ആർജ്ജവം ഓരോ സനാതനധർമ്മിക്കും ഉണ്ടാവണം. സനാതനധർമ്മത്തിന്റെ അടിസ്ഥാന മൂല്യമായ സഹിഷ്ണുത എന്ന കൊമ്പിന്മേൽ ചാടി ട്രപ്പീസ് കളിക്കുവാൻ ഇനി ഒരുത്തരെയും സമ്മതിക്കരുതെന്നും അഞ്ജു പാർവതി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു

കുറിപ്പിന്റെ പൂർ‌ണ്ണരൂപം

ഹൈന്ദവ ദേവാലയങ്ങളും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും മതേതരമാവണം എന്ന് പറയുന്ന ഏതൊരുത്തനോടും “പോടാ പുല്ലേ “എന്ന് പറയാനുള്ള ആർജ്ജവം ഓരോ സനാതനധർമ്മിക്കും ഉണ്ടാവണം. സനാതനധർമ്മത്തിന്റെ അടിസ്ഥാന മൂല്യമായ സഹിഷ്ണുത എന്ന കൊമ്പിന്മേൽ ചാടി ട്രപ്പീസ് കളിക്കുവാൻ ഇനി ഒരുത്തരെയും സമ്മതിക്കരുത്. ഹൈന്ദവ മതത്തെയും ആചാരങ്ങളെയും ഉത്സവങ്ങളെയും മാത്രം ലക്ഷ്യം വച്ചുളള മതേതരത്വം എന്ന ഒളിയമ്പ് പ്രയോഗത്തെ നമ്മൾ പ്രതിരോധിക്കേണ്ടത് തൃശൂർ പൂരം കുടമാറ്റം സ്റ്റൈലിലുള്ള മറുപടി കൊണ്ടാണ്.

വിഷുവും ദീപാവലിയും ആഘോഷിച്ചാൽ, ആറ്റുകാൽ പൊങ്കാല ഇട്ടാൽ ഒക്കെ വായുമലിനീകരണമെന്ന് കരയുന്ന സ്ഥിരം ഫേക്ക് പരിസ്ഥിതിവാദികൾക്ക് നമ്മൾ മറുപടി നൽകേണ്ടത് വീടുകളിൽ എമ്പാടും ദീപം തെളിയിച്ചും ഓരോ വീട്ടിലെയും ഓരോ സ്ത്രീജനങ്ങളും പൊങ്കാല അർപ്പിച്ചുമൊക്കെയാണ്. ഇതേ ഫേക്ക് പരിസ്ഥിതിവാദികൾ അറവു മാലിന്യത്തെ കുറിച്ച് ഇതേ വരെ ഒന്നും പറയാറില്ല, പറഞ്ഞിട്ടുമില്ല.

പൂരവേളകളിൽ തല പൊക്കുന്ന ഫേക്ക് മൃഗസ്നേഹം പ്രത്യേകിച്ച് ആന പ്രേമം കാട് നാട് ആവുമ്പോൾ, ആനത്താരകൾ കയ്യേറുന്നത് കാരണം കാടിറങ്ങുന്ന സഹ്യന്റെ മക്കളോട് അശേഷം ഉണ്ടാവാറില്ല. ഡൈനിങ്ങ് ടേബിളിലെ ആവിപൊന്തുന്ന പോർക്ക് വിന്താലുവും മട്ടൻ കുറുമയും ബീഫ് ഉലർത്തും ചിക്കൻ ടീക്കയും കാണുമ്പോൾ ഉടഞ്ഞുപോകുന്ന മൃഗസ്നേഹം പൊങ്ങിവരുന്നത് ഉത്സവസീസണിൽ മാത്രം. പോത്തും ആടും കോഴിയും വിഭവങ്ങളായി ഇഫ്ത്താർ വിരുന്നിലും ഈസ്റ്റർ വിരുന്നിലും നിറയുമ്പോൾ വരാത്ത മൃഗസ്നേഹം ആനയെ എഴുന്നളളിക്കുമ്പോൾ മാത്രം ഉണരുന്നുവെങ്കിൽ അത് പ്രത്യേക തരം കൃമി കടിയാണെന്ന് നമ്മൾ തിരിച്ചറിഞ്ഞു പോടാ പുല്ലേ ലൈനിൽ തന്നെ പ്രതികരിക്കണം.

മതേതരമെന്ന ആശയത്തെ മതം കൊണ്ട് വ്യഭിചരിക്കുന്ന കൂട്ടർ ഇനിയും ആരോപണങ്ങളും വിമർശനങ്ങളും അപഹാസൃങ്ങളും തുടർന്നുക്കൊണ്ടേയിരിക്കും. സ്വന്തം മതത്തെ മുറിവേല്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നില്ക്കുന്നവനെ മതേതരനെന്ന് വിളിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവരെ വർഗ്ഗീയവാദിയെന്നും സംഘിയെന്നും വിളിക്കും. അങ്ങനെ വിളിക്കുന്നവരോട് അതേടാ, സ്വന്തം മതത്തോട് കൂറും ആത്മാർത്ഥയുമുള്ള ഞാൻ തികഞ്ഞ വർഗ്ഗീയവാദി തന്നെയെന്ന് തിരികെ ഉറക്കെപ്പറയുവാൻ നമ്മൾ ശീലിക്കുമ്പോൾ, ശീലിച്ചു തുടങ്ങുമ്പോൾ ഇവനൊക്കെ മുട്ടു മടക്കും!!! അല്ലെങ്കിലും തെറിക്ക് ഉത്തരം മുറിപ്പത്തൽ തന്നെയാണ്!!അതിങ്ങനെ ചിരിച്ച് കൊണ്ട് പ്രഹരിക്കണം!!