Home national ഡൽഹി മദ്യനയ അഴിമതിക്കേസിൽ‌ അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ‌ അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ

ന്യൂഡല്‍ഹി. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇഡി കെജ്രിവാളിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം അറസ്റ്റിന് പിന്നാലെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അരവിന്ദ് കെജ്രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവ് പറഞ്ഞു, ഡല്‍ഹിയിലെ മുഖ്യമന്ത്രി പദത്തില്‍ അരവിന്ദ് കെജ്രിവാള്‍ തുടരും. സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തങ്ങളുടെ അഭിഭാഷകന്‍ കോടതിയിലേക്ക് എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റില്‍ നിന്നും സംരക്ഷിക്കണമെന്ന് കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് ഇഡി കെജ്രിവാളിന്റെ വസതിയിലെത്തിയത്. വീടിന് പുറത്ത് വലിയ പോലീസ് സന്നാഹമാണ് വിന്യസിച്ചിരുന്നത്.