അരവിന്ദ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് സംശയിക്കുന്നതായി എഎപി നേതാക്കള്‍

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ്. അതേസമയം കേജ്രിവാളിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി വൃത്തങ്ങളും സൂചന നല്‍കുന്നുണ്ട്.

അതേസമയം ഇഡിയുടെ നടപടിയെ അപലപിച്ച് ഡല്‍ഹി മന്ത്രിയായ അതിഷിയും രംഗത്തെത്തി. കെജ്രിവാളിനെ ഡല്‍ഹിക്കാര്‍ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നതെന്നും. എഎപി സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യ്തിട്ടുണ്ടെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തിന് ഒപ്പം നില്‍ക്കും എന്നും അതിഷ് പറഞ്ഞു.

കെജ്രിവാളിന്റെ വസതിയില്‍ പ്രവേശിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഭരദ്വാജ് പറഞ്ഞു.