Home crime കിടപ്പു രോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സഹോദരിയും സുഹൃത്തും അറസ്റ്റിൽ

കിടപ്പു രോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സഹോദരിയും സുഹൃത്തും അറസ്റ്റിൽ

തൃശൂർ : കിടപ്പുരോഗിയായ സഹോദരനെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. നെടുമ്പാൾ വഞ്ചിക്കടവ് സ്വദേശികളായ ഷീബ, സുഹൃത്തായ സെബാസ്റ്റ്യൻ എന്നിവരാണ് പിടിയിലായത്. ഷീബയുടെ സഹോദരനായ സന്തോഷിനെ ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

സന്തോഷിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീബയും സെബാസ്റ്റിയനുമാണ് വിവരം നാട്ടുകാരെ അറിയിച്ചത്. എന്നാൽ സന്തോഷിന്റെ ദേഹത്ത് കണ്ട മുറിവുകളിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പിന്നാലെ സെബാസ്റ്റ്യൻ ചിതലിന് തളിക്കാൻ വച്ചിരുന്ന കീടനാശിനി കുടിച്ചു. ഷീബയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇരുവരും ചേർന്ന് സന്തോഷിനെ ചങ്ങല ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ വിവരം തുറന്നു പറയുകയായിരുന്നു. ഷീബ വിധവയാണ്. ഒന്നര വർഷത്തോളമായി ഇവർ സുഹൃത്തിനൊപ്പം സഹോദരന്റെ വീട്ടിലായിരുന്നു താമസം.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന സന്തോഷിന് തളർവാതം പിടിപ്പെട്ടതോടെ ഇയാളെ ഒഴിവാക്കി വീട് സ്വന്തമാക്കാനുള്ള തീരുമാനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.